Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:09 pm

Menu

Published on February 29, 2016 at 12:15 pm

വാട്സ്ആപ്പ് ചില സ്മാര്‍ട്ഫോണുകളിലെ സേവനം അവസാനിപ്പിക്കുന്നു

whatsapp-support-for-mobile-devices

ഇനിമുതല്‍ ചില ഓപ്പറേറ്റിംഗ് സിസ്റ്റംസില്‍ വാട്‌സ്ആപ് ലഭിക്കുകയില്ല.  നോക്കിയ എസ്40, നോക്കിയ സിംബിയന്‍എസ് 60, ബ്ലാക്ക്‌ബെറി10, ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7.1 എന്നീ പ്ലാറ്റുഫോമുകളിലായിരിക്കും സേവനം അവസാനിപ്പിക്കുക. 2016 അവസാനത്തോടെയായിരിക്കും സേവനം അവസാനിപ്പിക്കുക. ഈ പ്ലാറ്റുഫോമുകള്‍ ഉപയോഗിക്കുന്നവര്‍ മൊബൈല്‍ അപ്ഗ്രേഡ് ചെയ്യണമെന്നും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.വാട്‌സ്ആപ് ഏഴാം വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.വാട്സ് ആപ്പ്  ഉപയോഗിക്കുന്നവരുടെ  എണ്ണം ഇതിനോടകം തന്നെ  100 കോടി കവിഞ്ഞു. ഇന്ത്യയില്‍ മാത്രം അഞ്ചു കോടിയിലധികം ഉപയോക്താക്കളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News