Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:05 pm

Menu

Published on July 16, 2016 at 11:25 am

നിങ്ങൾ അറിഞ്ഞോ വാട്സ് ആപ്പിലെ ഈ പുതിയ മാറ്റങ്ങൾ…?

whatsapp-tips-that-you-should-know

ഒരു സ്മാര്ട്ട് ഫോണ് ഉപയോഗിക്കുന്ന വ്യക്തിക്ക് ഇന്ന് ഒഴിച്ചുകൂടാന് പറ്റാത്ത ഒരു ആപ്ലികേഷനാണ് വാട്സ് ആപ്പ്.എന്നാൽ ഇപ്പോൾ വാട്സ് ആപ്പിൾ വന്നിരിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വാട്സ് ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പുതിയ സവിശേഷതകളെ കുറിച്ചാണിവിടെ പറയുന്നത്.അവ എന്തൊക്കെയെന്ന് നോക്കാം…

കസ്റ്റം നോട്ടിഫിക്കേഷന്‍

വാട്സ് ആപ്പിലും കസ്റ്റം നോട്ടിഫിക്കേഷന്‍ ചെയ്യാം. അതിനായി നിങ്ങള്‍ ചാറ്റ് തുറന്ന് ടൈറ്റില്‍ ബാര്‍ ടാപ്പ് ചെയ്യുക. അതില്‍ നിങ്ങള്‍ക്ക് ‘Custom Notification’ എന്ന ഓപ്ഷന്‍ കാണാം. ഇതു വഴി നിങ്ങള്‍ക്ക് വൈബ്രേഷന്‍ ഇഫക്ട്, നോട്ടിഫിക്കേഷന്‍ ടൂണ്‍, എല്‍ഇഡി ലൈറ്റ് കളര്‍ എന്നിവ ഓരോ ചാറ്റിനും അനുസരിച്ച് മാറ്റാം.

ക്വിക് ചാറ്റ്

മറ്റു പല ഗ്രൂപ്പ് ചാറ്റുകളുടേയും ഇടയില്‍ നിന്നും നിങ്ങളുടെ പ്രിയ സുഹൃത്തിന്റെ മെസേജുകള്‍ എളുപ്പത്തില്‍ കണ്ടെത്താം.

കോൺടാക്റ്റ് പ്രൊഫൈൽ ചിത്രം മാറ്റാം

വാട്സ് ആപ്പിൽ നിങ്ങളുടെ സുഹൃത്തിന്റെ പ്രൊഫൈല്‍ ചിത്രവും ഇനി നിങ്ങള്‍ക്കു മാറ്റാം. ഇത് നിങ്ങളുടെ എസ്ഡി കാര്‍ഡിലിരിക്കുന്ന വാട്സ് ആപ്പ് ഫോള്‍ഡര്‍ വഴി ചെയ്യാവുന്നതാണ്. ഇവിടെ നിന്നും നിങ്ങള്‍ക്ക് അതായത് പ്രൊഫൈല്‍ പിക്ച്ചര്‍ ഫോള്‍ഡറില്‍ നിന്നും ഫ്രൊഫൈല്‍ പിക്ച്ചര്‍ തിരഞ്ഞെടുക്കാം. എന്നാല്‍ ആ ചിത്രത്തിന്റെ അളവ് 561X561 എന്നായിരിക്കണം.

ഡോക്യുമെന്റുകൾ ഷെയർ ചെയ്യാം

വാട്സ് ആപ്പിൽ നിന്നും ഡോക്യുമെന്റ്സ്സുകള്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഈ സൗകര്യം ലഭിച്ചതോടെ ഇൗ പ്ലാറ്റ്‌ഫോമില്‍ നിന്നും പിഡിഎഫ്, വേഡ്, എക്‌സല്‍ ഫയലുകള്‍ എന്നിവ അയയ്ക്കാം.

സ്റ്റാർ മെസേജ്

ഈ ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഹൈലൈറ്റ്‌ചെയ്ത് സേവ് ചെയ്യാം. ഇതിനെയാണ് സ്റ്റാര്‍ മെസേജസ്സുകള്‍ എന്നു പറയുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് സ്റ്റാര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന മെസേജുകള്‍ ലോങ്ങ് പ്രസ് ചെയ്ത് സ്റ്റാര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

അൺറീഡായി മാർക്ക് ചെയ്യാം

നിങ്ങള്‍ ഈമെയില്‍ ചെയ്യുന്നതു പോലെ പേഴ്‌സണല്‍ ഉപയോഗത്തിനായി വാട്സ് ആപ്പ് മെസേജുകള്‍ അണ്‍റീഡ് ചെയ്യാം. ഇത് ചെയ്യാനായി കോണ്‍ടാക്റ്റില്‍ അല്ലെങ്കില്‍ ഗ്രൂപ്പില്‍ ലോങ്ങ് പ്രസ് ചെയ്ത് ഓപ്ഷന്‍ ക്ലിക് ചെയ്യുക. അങ്ങനെ നിങ്ങള്‍ക്ക് ‘Mark as Unread’ എന്ന ഓപ്ഷന്‍ ലഭിക്കും.

1ജിബി വരെ ഫയലുകള്‍ ഷെയര്‍ ചെയ്യാം

‘WhatsTools’ എന്ന ടൂളിലൂടെ 1ജിബി വരെയുളള ഫയലുകള്‍ നിങ്ങളുടെ വാട്സ് ആപ്പ് കോണ്‍ടാക്റ്റില്‍ നിന്നും ഷെയര്‍ ചെയ്യാം. അതിനായി നിങ്ങള്‍ക്കിനി വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ക്ലൗഡ് സ്റ്റോറേജിനെ ആശ്രയിക്കേണ്ടതില്ല.

 

Loading...

Leave a Reply

Your email address will not be published.

More News