Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:57 pm

Menu

Published on February 26, 2014 at 4:21 pm

വാട്ട്‌സ് ആപ്പില്‍ ഇനിമുതല്‍ വോയ്‌സ്‌കോളിംഗ്‌ സൗകര്യവും

whatsapp-to-add-voice-calls-after-facebook-acquisition

മൊബൈല്‍ മേസേജിംഗ് സേവനമായ വാട്ട്‌സ്ആപ്പില്‍ ഇനിമുതല്‍ വോയ്‌സ്‌കോളിംഗും സൗകര്യവും ലഭ്യമാകും. ഫേസ്ബുക്ക് 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് ഫേസ്ബുക്ക് വാങ്ങിയതിന് ശേഷം വാട്ട്‌സ് ആപ്പ് നടത്തുന്ന ഏറ്റവും പുതിയ പ്രഖ്യാപനമാണ് ഇത്. വാട്ട്‌സ് ആപ്പ് സിഇഒ ജാന്‍ കോം തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. നിലവില്‍ വണ്‍ടെച്ച് ശബ്ദസന്ദേശങ്ങള്‍ അയക്കുവാന്‍ വാട്ട്സ് ആപ്പില്‍ സാധിക്കും.ഏപ്രില്‍ മാസത്താണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലുമാണ് വോയ്‌സ് കോളിംഗ് സംവിധാനം ലഭ്യമാക്കുക. ഭാവിയില്‍ ബ്ലാക്ക്‌ബെറി, മൈക്രോസോഫ്റ്റ്, നോക്കിയ ഫോണുകളിലും സേവനം ലഭ്യമാക്കുമെന്ന് സിഇഒ പറഞ്ഞു. നിലവില്‍ വോയ്‌സ് ചാറ്റിംഗ് വാട്ട്‌സ്ആപ്പില്‍ ഉണ്ട്. എന്നാല്‍ വോയ്‌സ് കോളിംഗില്‍ തത്സമയം സംസാരിക്കാം.ലോകത്താകെ 450 മില്യണ്‍ ഉപയോക്താക്കള്‍ വാട്ട്‌സ്ആപ്പിനുണ്ടെന്നാണ് കണക്ക്. ഇന്റെര്‍നെറ്റ് സംവിധാനമുപയോഗിച്ച് സൗജന്യമായി മെസേജുകള്‍ കൈമാറാന്‍ വാട്ട്‌സ്ആപ്പ് വഴി സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News