Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 4:35 am

Menu

Published on June 8, 2015 at 1:47 pm

വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് വിന്‍ഡോസ്‌ ഫോണുകളിലേക്കും…!

whatsapp-to-launch-voice-calling-for-windows-phone

വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചിട്ട് കുറച്ചു കാലമായെങ്കിലും വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സേവനം ഇതുവരെ ലഭിച്ചിട്ടില്ല.ആന്‍ഡ്രോയിഡ്, ഐഒഎസ്, ബ്ലാക്ക്ബറി പതിപ്പുകള്‍ക്കുള്ള വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് മാത്രമെ കമ്പനി പുറത്തിറക്കിയിരുന്നുള്ളു,എന്നാൽ  ഇനി  വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് ഉടന്‍ തന്നെ വിന്‍ഡോസ് ഫോണുകളിലും ലഭ്യമാകും. വാട്ട്‌സ്ആപ്പിന്റെ ബീറ്റാ ടെസ്റ്റിംഗ് പ്രോഗ്രാമില്‍ അംഗങ്ങളായിട്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ വിന്‍ഡോസ് വോയിസ് കോളിംഗ് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫീച്ചര്‍ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും. എന്നാല്‍, ഇതുസംബന്ധിച്ച് വാട്ട്‌സ്ആപ്പിന്റെ ഭാഗത്ത്‌നിന്നോ ഫെയ്‌സ്ബുക്കിന്റെ ഭാഗത്ത് നിന്നോ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.ആന്‍ഡ്രോയിഡ്‌ ഫോണുകളിലാണ്‌ ആദ്യം വോയിസ്‌ കോളിങ്‌ ആരംഭിച്ചത്‌. തുടര്‍ന്ന്‌ ഐ ഒ എസ്‌, ബ്ലാക്ക്‌ബറി ഫോണുകള്‍ക്കും വോയിസ്‌ കോളിങ്‌ സൗകര്യം ലഭിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News