Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:43 pm

Menu

Published on November 17, 2016 at 2:14 pm

ആ വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്….പണികിട്ടും…!!

whatsapp-video-calling-service

പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചതോടെ വ്യാജ ലിങ്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകായി പ്രചരിക്കുകയാണ്. ലിങ്ക് വിശ്വസിച്ച് ക്ലിക്ക് ചെയ്താല്‍ ഉഗ്രന്‍ പണിയായിരിക്കും ലഭിക്കുക. ഒന്നുകില്‍ മാല്‍വെയര്‍ ആക്രമണം. അല്ലെങ്കില്‍ ഡേറ്റാ നഷ്ടം. രണ്ടിലൊന്ന് സംഭവിച്ച കഥയാണ് കബളിപ്പിക്കപ്പെട്ടവര്‍ക്ക് പറയാനുള്ളത്.

ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ ഏറ്റവും പുതിയ വാട്‌സ്ആപ്പ് പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രം മതി. ആപ്പിലുള്ള കോള്‍ ബട്ടണ്‍ പ്രസ് ചെയ്ത് ആപ്പ് അപ്‌ഡേറ്റ് ചെയ്ത ആരുമായും തത്സമയം കണ്ട് സംസാരിക്കാം. വോയ്‌സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ എന്നീ രണ്ട് ഓപ്ഷനുകളാണ് കോള്‍ ബട്ടണ്‍ തുറക്കുമ്പോള്‍ സ്‌ക്രീനില്‍ തെളിയുക. വീഡിയോ കോള്‍ വേണമെങ്കില്‍ ആ ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

വീഡിയോ കോള്‍ ഫീച്ചറില്‍ ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍’ സംവിധാനവും ഉണ്ടെന്ന് വാട്‌സ്ആപ്പ് പറയുന്നു. സ്വകാര്യതയെ ഭീഷണിയിലാക്കി വീഡിയോ കോള്‍ മൂന്നാമതൊരാള്‍ക്ക് ലഭ്യമാകില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ഒരേസമയം ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. വീഡിയോ പ്രിവ്യൂ, മെയിന്‍ ഇമേജോ അല്ലെങ്കില്‍ മറുതലയ്ക്കലുള്ള ആളുടെ ഇമേജോ ആക്കാം. വീഡിയോ മിനിമൈസ് ചെയ്ത് ഫോണിലെ മറ്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കാനും യൂസര്‍ക്ക് കഴിയുമെന്നതാണ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. കോള്‍ മ്യൂട്ട് ചെയ്യാനും മിസ്ഡ് കോള്‍ ലഭിച്ചാല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷനും യൂസര്‍ക്ക് ലഭിക്കും.

സ്‌കൈപ്പ്, ആപ്പിള്‍ ഫേസ്ടൈം, വൈബര്‍, ഗൂഗിള്‍ ഡുവോ എന്നീ വീഡിയോ കോളിങ് ഫീച്ചറുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് വാട്സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍. ലോകത്തെ ചാറ്റ് ആപ്പുകളില്‍ വാട്‌സ്ആപ്പ് ആണ് ഒന്നാം സ്ഥാനത്ത്. 100 കോടിയിലധികം വരും വാട്‌സ്ആപ്പ് യൂസര്‍മാരുടെ എണ്ണം. ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി അടുത്തിടെ സ്വകാര്യതാ നയം മാറ്റിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News