Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:21 pm

Menu

Published on March 21, 2015 at 10:06 am

യുഎഇയിൽ വാട്ട്‌സ്ആപ്പ് കോളിങ്ങിന് വിലക്ക്

whatsapp-voice-calling-banned-by-uaes-etisalat

ദുബായ്: യുഎഇയിൽ വാട്ട്‌സ്ആപ്പ് കോളിങ്ങിന് വിലക്ക് ഏർപ്പെടുത്തി. യുഎഇയിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എത്തിസാലാത്തും ഡുവും ആണ് വാട്‌സ്ആപ്പ് കോളിങ് സംവിധാനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാതിരിക്കാന്‍ തിങ്കളാഴ്ച്ച മുതലാണ്‌ വാട്‌സ്ആപ്പ് കോളുകൾ ബ്ലോക്ക് ചെയ്യാൻ തുടങ്ങിയത്. യുഎഇയിലെ മാധ്യമമായ എമിറേറ്റ്‌സ് 24/7 ആണ് ഈ വാർത്ത ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആറ് ദിവസത്തിനുള്ളില്‍ വോയ്‌സ് കോളിങിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരും.എന്നാൽ വൈ ഫൈ സൗകര്യം ലഭ്യമാക്കി വാട്‌സ്ആപ്പ് കോൾ ചെയ്യുന്നതിനു തടസമില്ല. യുഎഇയില്‍ എത്തിസാലാത്തും ഡുവുമാണ് അംഗീകൃത ടെലകോം സേവന ദാതാക്കള്‍. വാട്‌സ്ആപ്പ് വോയ്‌സ് കോളിങിന് പുറമെ ലോകത്തെ റ്റേവും വലിയ വിഒഐപി സംവിധാനമായ സ്‌കൈപ്പിനെയും ഇത് ബാധിക്കും. സ്‌കൈപ്പിന് യുഎഇയില്‍ നേരത്തെ തന്നെ വിലക്കുണ്ട്. സ്‌കൈപ്പ് ഉപയോഗിച്ച് ടെക്സ്റ്റ്് സന്ദേശങ്ങള്‍ അയയ്ക്കാന്‍ മാത്രമെ അനുവാദമുള്ളൂ. സ്‌കൈപ്പും വൈബറും ഉപയോഗിച്ചുള്ള വോയിസ് കോളിങ് യുഎഇയില്‍ അനധികൃതമാണ്. വോയ്‌സ് കോളിങ് സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്ന കമ്പനികള്‍ അംഗീകൃത ടെലകോം കമ്പനികളുമായി പ്രവര്‍ത്തിക്കണമെന്ന് ടെലകമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.ഡു, തങ്ങളുടെ ഉപഭോക്താക്കളെ ഇതുവരെ വാട്‌സ്ആപ്പ് വോയ്‌സ് കോളിങ്ങില്‍ നിന്നും വിലക്കിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News