Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:33 pm

Menu

Published on April 1, 2015 at 3:31 pm

ആരും ക്ഷണിക്കാതെ തന്നെ വാട്‌സ് ആപ്പിന്റെ വോയ്‌സ് കോള്‍ സേവനം ഇനി എല്ലാ ആൻഡ്രോയ്ഡ്ഉപയോക്താക്കള്‍ക്കും !

whatsapp-voice-calling-now-available-to-all-android-users

സാന്‍ഫ്രാന്‍സിസ്‌കോ:വാട്‌സ് ആപ്പിന്റെ സൗജന്യ വോയ്സ് കോളിങ് സംവിധാനം ഇനി എല്ലാ ആൻഡ്രോയ്ഡ്ഉപയോക്താക്കള്‍ക്കും ലഭ്യമാകും. എന്നാൽ ഈ സൗകര്യം സ്ഥിരമായിട്ടാണോ താത്കാലികമായിട്ടാണോ എന്ന് വാട്സ്ആപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ വോയ്‌കോള്‍ സേവനം ലഭിക്കില്ല. ഐ ഫോണിലും വിൻഡോസ് ഫോണുകളിലും വോയ്സ് കോൾ സംവിധാനം ലഭ്യമല്ല. വാട്സ് ആപ്പ് വോയിസ് കോൾ സംവിധാനം ആരംഭിച്ച സമയത്ത് അത് എല്ലാവര്‍ക്കും ലഭിച്ചിരുന്നില്ല. ഒരു വാട്സ് ആപ്പ് കോൾ ലഭിച്ച വ്യക്തിയിൽ നിന്നും ക്ഷണം സ്വീകരിച്ചാൽ മാത്രമേ ഈ സേവനം ലഭ്യമായിരുന്നുള്ളൂ. ഇനി പുതിയ വാട്സ് ആപ്പ്(2.12.19) പ്ളേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആർക്കും വോയ്സ് കോൾ സംവിധാനം ലഭ്യമാകും. യുഎഇയില്‍ പലര്‍ക്കും വാട്‌സ് ആപ്പ് വോയ്‌സ് കോള്‍ സേവനം ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇതിന്‌ കാരണം ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ മാര്‍ഗ്ഗ രേഖ പ്രകാരം വോയ്‌സ് കോള്‍ നല്‍കാന്‍ വാട്‌സ് ആപ്പിന് അധികാരമില്ല എന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News