Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:16 am

Menu

Published on May 7, 2015 at 11:10 am

“തീഹാര്‍ ജയിലില്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു” – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീശാന്ത്

when-someone-tries-to-kill-me-in-tihar-jail-says-sreesanth

കൊച്ചി: തീഹാര്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിപ്പിക്കാന്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയാതായും ശ്രീശാന്ത് വെളിപ്പെടുത്തി.മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിനിലാണ് ശ്രീശാന്ത് തീഹാറിലെ ഞെട്ടിയ്ക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.സദാസമയവും തന്റെ പിന്നില്‍ കൊലയാളികളുണ്ടായിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു.ചിലര്‍ ബ്ലേഡ് വച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു. ചിലര്‍ ലോഹക്കഷ്ണം രാകിയുണ്ടാക്കിയ ആയുധം കൊണ്ട് കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞു മാറിയാണ് താന്‍ രക്ഷപ്പെട്ടതെന്നും ശ്രീശാന്ത് പറയുന്നു.കൊലക്കത്തിയ്ക്ക് ഇരയാകുന്നതിനെക്കാള്‍ ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിച്ചിരുന്നതായി ശ്രീശാന്ത് പറഞ്ഞു.സുഹൃത്തുകൂടിയായ സിനിമാതാരം രാജീവ് പിള്ളയ്ക്കുവേണ്ടി ഹിന്ദി സിനിമയുടെ സംവിധായകനെ കണ്ട് സംസാരിച്ചുവരുമ്പോള്‍ നടുറോഡില്‍ വെച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ അതേത്തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്തകള്‍ മിക്കതും പച്ചക്കള്ളമായിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.രാജീവ് പിള്ളയ്ക്ക് വേണ്ടി ഒരു ഹിന്ദി സിനിമയുടെ സംവിധായകനോട് സംസാരിയ്ക്കുമ്പോഴായിരുന്നു അറസ്റ്റ്.അറസ്റ്റ് ചെയ്യുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിയ്ക്കണമെന്നും പറഞ്ഞിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു.പോലീസ് എത്തിയപ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നു. അതെല്ലാം പച്ചക്കള്ളമായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.കൊടും തീവ്രവാദികളെ കൊണ്ടുപോവും പോലെയാണ് പോലീസ് തന്നെ ചോദ്യം ചെയ്യാനായി   കൊണ്ടുപോയത്.അവിടെ വെച്ച് തന്റെ മാലയും പേഴ്‌സും വാങ്ങിവെച്ചു. കൈയില്‍ കെട്ടിയിരുന്ന പൂജിച്ച ചരടുകള്‍ മുറിച്ചെടുത്തു. ദിവസങ്ങളോളം ചോദ്യംചെയ്തു. തനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങളേറെയും. അവര്‍ പറയുന്ന കാര്യങ്ങള്‍ തന്നെക്കൊണ്ട് സമ്മതിപ്പിക്കാനായിരുന്നു ശ്രമമെന്നും ശ്രീശാന്ത് പറഞ്ഞു.കുറ്റപത്രത്തില്‍ ഒപ്പിടാന്‍ സമ്മതിച്ചില്ലെങ്കില്‍ അച്ഛനേയും അമ്മയേയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.  ഒപ്പിട്ടു കൊടുത്തില്ലെങ്കില്‍ ജീവനോടെ താന്‍ പുറത്തുപോവില്ലെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് കുറ്റപത്രത്തില്‍ ഒപ്പിട്ടുനല്‍കിയത്. അതോടെ ഭീഷണി നിന്നെന്നും അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News