Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:44 pm

Menu

Published on September 22, 2016 at 11:43 am

ഗ്രീന്‍ ടീ നാരങ്ങാനീരു ചേര്‍ത്തു കുടിച്ചാൽ…?

when-you-drink-green-tea-with-lemon-juice

ഗ്രീന്‍ ടീയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പറയേണ്ടതില്ല.ആരോഗ്യത്തിനും ചര്‍മ-മുടി സംരക്ഷണത്തിനുമെല്ലാം ഇത്‌ ഏറെ മികച്ചതാണിതെന്ന് ഏവർക്കും അറിയാവുന്നതാണ്.ഇതുപോലെയാണ്‌ ചെറുനാരങ്ങയും. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്‌ക്കുമെല്ലാം ഒരുപോലെ നല്ലത്‌. ഇതിലും ധാരാളം ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം അടങ്ങിയിട്ടുണ്ട്‌.ഇവരണ്ടും ഒരുമിച്ച് ഉപയോഗിച്ചാലോ..?സംശയമൊന്നും വേണ്ട.ഇരട്ടി ഗുണങ്ങളാണ് ഇങ്ങനെ ഉപയോഗിക്കുന്നത് കൊണ്ട് ലഭിക്കുന്നത്.എന്തൊക്കെയാണ് അവയെന്ന് അറിയേണ്ടേ..?

ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങ ചേര്‍ക്കുമ്പോള്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തിന്‌ ഏളുപ്പം സാധിയ്‌ക്കും.

ഗ്രീന്‍ ടീയില്‍ ഫ്‌ളേവനോയ്‌ഡുകളുടെ രൂപത്തില്‍ ആന്റിഓക്‌സിഡന്റുകളുണ്ട്‌. ചെറുനാരങ്ങയിലും. ഇവ രണ്ടു ചേരുമ്പോള്‍ ഗുണം ഇരട്ടിയ്‌ക്കും. ശരീരത്തിന്‌ പ്രതിരോധശേഷി ലഭിയ്‌ക്കും.

ഇവയിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്‌.

ഗ്രീന്‍ ടീ-ചെറുനാരങ്ങ കോമ്പിനേഷന്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌.

ഗ്രീന്‍ ടീയും ചെറുനാരങ്ങയും തടിയും കൊഴുപ്പും കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്‌. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഒന്നിയ്‌ക്കുമ്പോള്‍ ഗുണം ഇരട്ടിയാകും.

ഗ്രീന്‍ ടീയില്‍ കഫീനുണ്ട്‌. ഇത്‌ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കും. പ്രത്യേകിച്ച്‌ ഒന്നും കഴിയ്‌ക്കാതെ കുടിയ്‌ക്കുമ്പോള്‍. ചെറുനാരങ്ങ സിട്രിസ്‌ ആസിഡാണെങ്കിലും വയറിനെ തണുപ്പിയ്‌ക്കാന്‍, ആല്‍ക്കലൈനാക്കാന്‍ സഹായിക്കും. അതായത്‌ ഗ്രീന്‍ ടീയിലെ കഫീന്‍ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കാതിരിയ്‌ക്കാന്‍ ചെറുനാരങ്ങ ചേര്‍ക്കുന്നതു നല്ലതാണ്‌

അയേണ്‍ വലിച്ചെടുക്കാന്‍ ശരീരത്തിന്‌ ഗ്രീന്‍ ടീയിലെ ചില ഘടകങ്ങള്‍ തടസം നല്‍ക്കുന്നുണ്ട്‌. ഈ പ്രശ്‌നം ചെറുനാരങ്ങാ ചേര്‍ക്കുമ്പോള്‍ ഇല്ലാതാകും.

ഇവ രണ്ടും ചേരുന്നത്‌ ഹൃദയാരോഗ്യത്തിന്‌ ഏറെ ഗുണകരം. രണ്ടിലേയും ആന്റിഓക്‌സിഡന്റുകളാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. കൊളസ്‌ട്രോള്‍ കുറയുന്നതും ഹൃദയത്തിന്‌ ഗുണം ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News