Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:17 pm

Menu

Published on April 27, 2018 at 2:08 pm

കൈരേഖ നോക്കിയാലറിയാം നിങ്ങളുടെ കല്യാണപ്രായം…!!!

which-age-will-you-get-married

പണ്ടുതൊട്ടുള്ള കാലം മുതൽക്കുള്ള വിശ്വാസമാണ് കൈരേഖകള്‍ നോക്കി പലതും പ്രവചിയ്ക്കാന്‍ കഴിയുമെന്നത് . നിങ്ങൾ ഭാവിയിൽ എന്തായിതീരും, നിങ്ങളുടെ ഭാഗ്യ നിർഭാഗ്യ അവസ്ഥകൾ ,ഏത് മേഖലയിലായിരിക്കും നിങ്ങൾ ക്ഷോഭിക്കുക,രോഗങ്ങൾ തുടങ്ങിയ കാര്യങ്ങളെകുറിച്ചെല്ലാം തന്നെ കൈരേഖ വെളിപ്പെടുത്താറുണ്ട്. കൈരേഖ നോക്കി വിവാഹിതരാകാന്‍ സാധ്യതയുള്ള സമയവും പറയാൻ കഴിഞ്ഞാലോ..?അതായത് നേരത്തെ വിവാഹം നടക്കുമോ, വൈകുമോ എന്നിങ്ങനെ. ചെറുവിരലിനു താഴെയായി കാണുന്ന ഒരു ചെറിയ രേഖയുണ്ട്. ഈ രേഖകളാണ് അതിനു സഹായിക്കുന്നത്. അതായത് ചെറുവിരലിനും ഹൃദയരേഖയ്ക്കും ഇടയില്‍ കാണുന്ന രേഖ. എങ്ങനെയാണ് കൈരേഖ പരിശോധിച്ച് വിവാഹസാധ്യതകളെ കുറിച്ച് പ്രവചിക്കാൻ കഴിയുന്നതെന്ന് നോക്കാം.



* ഹൃദയരേഖയ്ക്കും ചെറുവിരലിനും കൃത്യം നടുവിലാണ് ഈ രേഖയെങ്കില്‍ 30നോടടുത്തു വിവാഹം നടക്കുമെന്നു പറയാം.
*ഹൃദയരേഖയോടു ചേര്‍ന്നിട്ടുള്ള രേഖയെങ്കില്‍ ഇത് നേരത്തെയുള്ള വിവാഹത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് 20കളിലുള്ള വിവാഹത്തെക്കുറിച്ചു പറയുന്നു.
*ചെറുവിരലിന് അടിഭാഗത്തോട് ഏറെയടുത്താണ് രേഖയെങ്കില്‍ വൈകിയുള്ള വിവാഹമാണ് ഫലം. അതായത് 35-50കളില്‍.



*കൂടുതല്‍ രേഖകളും അതിലൊന്ന് ചെറുതുമെങ്കില്‍ വിവാഹം നിങ്ങള്‍ക്കു ഭാഗ്യം കൊണ്ടുവരുമെന്നു പറയാം.
*ഈ രേഖ നീളത്തിലുള്ളതാണെങ്കില്‍ ഒരാളെ മാത്രമേ സ്‌നേഹിയ്ക്കുകയുള്ളൂവെന്നാണ് ഉദ്ദേശിക്കുന്നത്. ഇവർക്ക് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സന്തോഷകരമായ വിവാഹജീവിതം ലഭിയ്ക്കുന്നതായിരിക്കും.



*ഈ രേഖയോടു ചേര്‍ന്ന് സ്റ്റാര്‍ കാണപ്പെടുകയാണെങ്കില്‍ ഇത് ഭാഗ്യമാണ് സൂചിപ്പിയ്ക്കുന്നത്. ഇത് പ്രണയകമാകാം, വിവാഹമാകാം, കുട്ടികളാകാം.
*ഈ രേഖ മുകളിലേയ്ക്കു പോകുകയാണെങ്കില്‍ ഇത് നിങ്ങളുടെ വിവാഹത്തോടുള്ള ആഗ്രഹത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ഉടന്‍ തന്നെ പങ്കാളിയെ കണ്ടെത്തിയേക്കാം.
*രേഖ താഴേയ്ക്കു പോകുകയാണെങ്കില്‍ പങ്കാളിയെ ലഭിയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കാണിയ്ക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News