Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:38 pm

Menu

Published on June 18, 2016 at 11:11 am

രാവിലെ വലതുവശം ചേര്‍ന്ന് എഴുനേല്‍ക്കണം…. കാരണം…?

which-side-is-the-wrong-side-of-the-bed

ഓരോരുത്തരുടേയും ദിവസം തുടങ്ങുന്നത് അന്നത്തെ ദിവസം നമ്മള്‍ എഴുന്നേല്‍ക്കുന്നതിനനുസരിച്ചായിരിക്കും.
ചിലര്‍ ദേഷ്യപ്പെടുന്നതു കണ്ടാല്‍ സാധാരണയായി ചോദിക്കാറുണ്ട് എന്താ നീ ഇന്ന് എടത്തോട്ടാണോ എഴുന്നേറ്റതെന്ന്.ഇടതു വശം ചേര്‍ന്നെണീയ്ക്കുന്നത് എന്തൊ കുഴപ്പമാണെന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്.എന്നാൽ ഇതിനു പിന്നിലെ കുഴപ്പം എന്ന് മാത്രം അറിയില്ല എന്നതാണ്‍ സത്യം.

ഇതില്‍ പലതും ശാസ്ത്രീയമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. രാത്രി ഉറങ്ങുമ്പോള്‍ മറ്റ് ശരീരഭാഗങ്ങളെപോലെ ഹൃദയത്തിനും വിശ്രമം ആവശ്യമാണ്. എന്നാല്‍ രാവിലെ നമ്മള്‍ എഴുന്നേല്‍ക്കുമ്പോള്‍ ഇടതുവശം തിരിഞ്ഞാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ ഇത് ഹൃദയത്തിന് ആയാസം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വലതുവശം ചേര്‍ന്നെണീയ്ക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.

ശരീരത്തിലെ കാന്തികവലയവും പ്രശ്‌നം. നമ്മുടെ ശരീരത്തിനു ചുറ്റും രണ്ട് കാന്തിക വലയങ്ങളാണ് ഉള്ളത്. ഇതില്‍ ആദ്യത്തേത് കാലില്‍ നിന്ന് തലയിലേക്കും തിരിച്ചും പ്രദക്ഷിണം ചെയ്യുന്നതാണ്. രണ്ടാമത്തേത് ഇടുവശത്ത് നിന്ന് വലതുവശത്തേക്കും ചംക്രമണം ചെയ്യുന്നു. ഇതനുസരിച്ച് ശാരീരിക ചലനങ്ങളും വ്യത്യാസപ്പെടുന്നു.

എന്നാല്‍ നമ്മള്‍ ഉറങ്ങുന്ന സമയത്ത് ഇത് അയയുകയും ശരീരത്തിന്റെ പ്രവര്‍ത്തനശേഷി കുറയുകയും ചെയ്യുന്നു. ഇടതുവശം ചേര്‍ന്നെണീയ്ക്കുമ്പോള്‍ ഇതിലൂടെ ശരീരത്തിന് പ്രവര്‍ത്തനശേഷി കുറയുകയും ബലക്ഷയം സംഭവിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് വലതു വശം ചേര്‍ന്നെണീയ്ക്കണം എന്ന് പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News