Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 4:58 pm

Menu

Published on November 14, 2014 at 4:07 pm

ഭീകര വനിത ‘വെളുത്ത വിധവ’ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

white-widow-terrorist-killed-in-ukraine

മോസ്‌കോ: വെളുത്ത വിധവയെന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ലോകത്തെ ഏറ്റവും ഭീകരയായ വനിത സാമന്ത ല്യൂത്ത് വെയ്റ്റ് (30) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉക്രയിന്‍ പോരാട്ടത്തില്‍ റഷ്യന്‍ വിമത പോരാളികളുടെ വെടിയേറ്റാണ് സാ‍മന്ത കൊല്ലപ്പെട്ടതെന്ന് റഷ്യയിലെ ഒരു വാര്‍ത്താഏജന്‍സിയാണ് സ്ഥിരീകരിച്ചത്. സാമന്തയുടെ തലയ്ക്ക് ആറുകോടി രൂപ വില പറഞ്ഞിരുന്നതാണ് യുക്രൈന്‍.2005ലെ ലണ്ടണ്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദി ചാവേറിന്റെ ഭാര്യയായിരുന്നു സാമന്ത, ഇതേ തുടര്‍ന്നാണ് സാമന്തക്ക് വൈറ്റ് വിഡോ അഥവ വെളുത്ത വിധവ എന്ന അപരനാമം വീണത്.പിന്നീട് ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളൊടൊപ്പം ചേർന്ന് സിറിയയില്‍ ഭീകരരൊടൊപ്പം പോരാടുന്നതായി സ്ഥിരീകരിച്ചിരുന്നു.ഇസ്ലാമിക് സ്റ്റേറ്റില്‍ പുതിയതായി ചേരുന്ന മതം മാറിയെത്തുന്ന ബ്രിട്ടീഷുകാരുടെ പരിശീലന ചുമതലയാണ് സാമന്തക്കുണ്ടായിരുന്നത്. ഒസാമ ബിന്‍ലാദന്റെ കടുത്ത ആരാധിക കൂടിയാണ് സാമന്ത.

Loading...

Leave a Reply

Your email address will not be published.

More News