Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:53 pm

Menu

Published on November 12, 2014 at 12:28 pm

ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ ഇംഗ്ലീഷ് അറിയാത്തവർ വരേണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ

who-dont-know-english-need-not-attend-the-iffk-adoor-gopalakrishnan

തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ ഇംഗ്ലീഷ് അറിയാത്തവർ വരേണ്ടെന്ന് മേളയുടെ ഉപദേശക സമിതി ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. ആദ്യമായി ലോക സിനിമ കണ്ട് മനസ്സിലാക്കാന്‍ ആരും വരേണ്ടതില്ലെന്നും ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ വരുന്ന ലോക സിനിമകള്‍ കണ്ട് മനസ്സിലാക്കാന്‍ ഡെലിഗേറ്റുകള്‍ക്ക് വിദ്യാഭ്യാസമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കുന്ന ചലച്ചിത്രമേളയുടെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അടൂരിൻറെ ഈ വിവാദ പരാമർശം. എന്നാല്‍വിവാദം മുന്നില്‍ കണ്ട മന്ത്രി തിരുവഞ്ചൂര്‍ നിയന്ത്രണം കൊണ്ടുവന്നാലും ആര്‍ക്കും പാസ് നിഷേധിക്കില്ലെന്ന് പറഞ്ഞു. ആസ്വാദകര്‍ക്ക് സിനിമയോടുള്ള മനോഭാവം അറിയുന്നതിനും പങ്കെടുക്കുന്നവരുടെ ഡേറ്റ ശേഖരിക്കാനുമാണ് ഡെലിഗേററ് പാസിന് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന പാസ് 300രൂപയാക്കി കുറച്ചിട്ടുണ്ട്. എന്നാല്‍ ആസ്വാദനനിലവാരം വിലയിരുത്തുന്നത് ആരെന്നോ എങ്ങനെയെന്നോ അതിന്റെ മാനദണ്ഡമെന്തെന്നോ വ്യക്തമാക്കാന്‍ അടൂര്‍ തയ്യാറായില്ല.അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന മലയള സിനിമകള്‍ക്ക് 19മത് രാജ്യാന്തര ചലച്ചിത്രമേളയില്‍ വച്ച് പുരസ്താരം നല്‍കും. 150 ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കുന്ന മേളയുടെ ജൂറി ചെയര്‍മാന്‍ ചൈനീസ് സംവിധാകനായ ഷീഫ ആയിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News