Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:03 pm

Menu

Published on August 24, 2016 at 11:25 am

സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച നടിയാര്…?സിബിമലയില്‍ ഉത്തരം പറയുന്നു

who-is-the-real-heroin-in-summer-in-bethlehem-film

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു സിബി മലയിലിന്റെ സമ്മര്‍ ഇന്‍ ബത്‌ലേഹം. 1998 ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ ജയറാം, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, കലാഭവന്‍ എന്നിങ്ങനെ വലിയൊരു താരനിരയുണ്ടായിരുന്നു ചിത്രത്തില്‍. ഈ ചിത്രം കണ്ടവരെല്ലാം ചിന്തിക്കുന്ന ചോദ്യമാണ് , ആ പൂച്ചയെ അയച്ച നായിക ആരായിരിക്കും എന്ന്.ചിത്രത്തിന്റെ അവസാന ഭാഗത്തിലാണ് ജയറാമിന്റെ കാമുകിയെന്ന് പറയപ്പെടുന്ന നായിക പൂച്ചയെ അയക്കുന്നത്.പൂച്ചയെ അയച്ച നായികയെ കണ്ടെത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഈ സസ്‌പെന്‍സ് തന്നെയായിരുന്നു ചിത്രം പ്രേക്ഷക ശ്രദ്ധ നേടാന്‍ കഴിഞ്ഞത്.സിനിമ ഇറങ്ങി ഇത്രയും വർഷമായിട്ടും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ആ ചോദ്യം ഇപ്പോഴും മാഞ്ഞു പോയിട്ടില്ല. സിബി മലയിലിനോട് വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന സംശയം പ്രേക്ഷകന്‍ ചോദിച്ചു, അഞ്ചു പേരില്‍ ആരാണ് ജയറാമേട്ടന്റെ അടുത്തേക്ക് പൂച്ചയെ അയക്കുന്നതെന്ന്. സത്യത്തില്‍ അത് തനിക്കും അറിയില്ലെന്നാണ് സിബി ഉത്തരമായി നല്‍കിയത്. കൂട്ടാളിയായിരുന്ന രജ്ഞിത്ത് ഇക്കാര്യം തന്നോടും പറഞ്ഞിട്ടില്ലെന്നായിരുന്നു സിബിയുടെ മറുപടി.

Loading...

Leave a Reply

Your email address will not be published.

More News