Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:26 pm

Menu

Published on November 22, 2017 at 4:35 pm

എന്തുകൊണ്ട് വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

why-aeroplane-windows-are-in-round-shape

മുന്‍പുള്ളതു പോലെയല്ല വിമാനയാത്രകള്‍ ഇന്ന് പലര്‍ക്കും പതിവാണ്. എന്നാല്‍ എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നതെന്ന്.

കാറുകളിലും മറ്റും കാലത്തിനൊത്ത മാറ്റവുമായി മികവാര്‍ന്ന ഡിസൈനുകള്‍ ഒരുങ്ങുമ്പോള്‍, എന്തേ വിമാനങ്ങളില്‍ മാത്രം ഇപ്പോഴും ആ പഴയ വൃത്താകൃതിയിലുള്ള ജനാലകള്‍ നിലകൊള്ളുന്നു? അതിന് കാരണമുണ്ട്.

ആദ്യ കാലങ്ങളില്‍ വിമാനത്തിന്റെ ജനാലകള്‍ വൃത്താകൃതിയിലായിരുന്നില്ല. കാറുകള്‍ക്ക് സമാനമായ ദീര്‍ഘചതുരാകൃതിയിലുള്ള ജനാലകളാണ് വിമാനങ്ങളിലും ഉണ്ടായിരുന്നത്. എന്നാല്‍ കാലത്തിനൊത്ത മാറ്റം വിമാനങ്ങള്‍ക്കും സംഭവിച്ചു. വിമാനങ്ങള്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനും, കൂടുതല്‍ വേഗത കൈവരിക്കാനും സാധിക്കുന്ന തരത്തിലേക്ക് വിമാനങ്ങളെത്തി.

വേഗതയ്ക്ക് ഒപ്പം സുരക്ഷയുടെ ഭാഗമായി വിമാനങ്ങളുടെ രൂപത്തിനും ചെറിയ മാറ്റങ്ങള്‍ ഇക്കാലത്ത് സംഭവിച്ചു. ഇതിനൊപ്പമാണ് വിമാനങ്ങളുടെ ജനാലയുടെ രൂപവും മാറിയത്. 1950കളില്‍ സംഭവിച്ച രണ്ട് വിമാനപകടങ്ങളും ഇതിനു കാരണമായി.

ഈ അപകടങ്ങളാണ് സമചതുരത്തിലുള്ള ജനാലകളുടെ പ്രശ്നങ്ങള്‍ തുറന്നുകാട്ടിയത്. ഇക്കാലയളവിലാണ് ജെറ്റ് വിമാനങ്ങള്‍ മുഖ്യധാരയിലേക്ക് കടന്നുവന്നതും.

പ്രഷറൈസ്ഡ് ക്യാബിനുകളുടെ പശ്ചാത്തലത്തില്‍ മറ്റ് വിമാനങ്ങളെക്കാളും ഉയരത്തിലും വേഗതയിലും പറക്കാനുള്ള ജെറ്റ് വിമാനങ്ങളുടെ കഴിവ് ഇവയുടെ പ്രചാരം വര്‍ദ്ധിപ്പിച്ചു. പക്ഷെ 1953 ല്‍ ആകാശത്ത് വെച്ച് തുടരെ രണ്ട് വിമാനങ്ങള്‍ അകാരണമായി തകര്‍ന്നത് ഏറെ വിവാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും വഴിതെളിച്ചു.

56 പേരാണ് രണ്ട് വിമാനപകടങ്ങളിലായി അന്ന് കൊല്ലപ്പെട്ടത്. നിസാരമായ ജനാലകള്‍ ഇത്രമാത്രം അപകടകാരിയാണെന്ന് ഇതിലൂടെ തിരിച്ചറിയപ്പെടുകയായിരുന്നു.

വിമാനങ്ങളെ സംബന്ധിച്ച് കോണുകള്‍ വളരെ ദുര്‍ബലമാണ്. അതിനാല്‍ നാല് കോണുകളിലുള്ള ജനാലകള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. വായു സമ്മര്‍ദ്ദത്തിലുള്ള നേരിയ വ്യത്യാസം പോലും ജനാലകളുടെ കോണുകളെ ദുര്‍ബലപ്പെടുത്തും. ഇത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണവുമാകും.

വൃത്താകൃതിയിലാകുമ്പോള്‍ വായു സമ്മര്‍ദ്ദത്തിന്റെ പ്രഭാവം ജനാലയില്‍ തുല്യമായാണ് വന്ന് ഭവിക്കുക. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് വൃത്താകൃതിയുള്ള ജനാലകള്‍ വിമാനങ്ങളില്‍ പതിവായത്.

Loading...

Leave a Reply

Your email address will not be published.

More News