Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 6:17 am

Menu

Published on February 2, 2018 at 5:55 pm

ടിബറ്റിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാറില്ല; കാരണം അറിയാമോ?

why-airliners-dont-fly-over-tibet

ഇന്ന് എവിടേക്കും പറന്നുചെല്ലാന്‍ തക്കതരത്തിലേക്ക് നമ്മുടെ ശാസ്ത്രം വികസിച്ചിരിക്കുകയാണ്. കാരണം ലോകത്തിന്റെ മിക്കവാറും ഇടങ്ങളിലേക്ക് ഇന്ന് വിമാനത്തില്‍ സഞ്ചരിക്കാം.

എന്നാല്‍ ടിബറ്റിന് മുകളില്‍ക്കൂടി പറക്കാന്‍ മാത്രം വിമാനങ്ങള്‍ക്ക് ഇന്നും ധൈര്യമില്ല. അതെന്താണ് ടിബറ്റിന് മുകളിലൂടെ മാത്രം വിമാനങ്ങള്‍ പറക്കാത്തതെന്നല്ലേ സംശയം.

ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന ടിബറ്റന്‍ മേഖലയെ വിമാനങ്ങളുടെ ലക്ഷ്മണ രേഖയെന്നാണ് പറയുന്നത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഹിമാലയ പര്‍വ്വതനിരകളാണ് ടിബറ്റിന് മുകളിലൂടെയുള്ള വിമാനയാത്രകള്‍ക്ക് തടസം സൃഷ്ടിക്കുന്നത്.

സത്യത്തില്‍ ഹിമാലയത്തിന് മുകളിലൂടെ വിമാനങ്ങള്‍ക്ക് പറക്കാന്‍ സാധിക്കാത്തതല്ല പ്രശ്നം. മറിച്ച് അടിയന്തര സാഹചര്യം വന്നാല്‍ രക്ഷ നേടാനുള്ള സാവകാശം ഹിമാലയ പര്‍വ്വത നിര ഉള്‍പ്പെടുന്ന ടിബറ്റന്‍ മേഖലയില്‍ വിമാനങ്ങള്‍ക്ക് ലഭിക്കില്ല.

ടിബറ്റന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പോലും സമുദ്രനിരപ്പില്‍ നിന്നും 12,000 അടിയോളം മുകളിലാണ്. ഇക്കാരണത്താല്‍ തന്നെ ടിബറ്റിന് മുകളിലൂടെ ഉയര്‍ന്ന് പറക്കുമ്പോള്‍ ക്യാബിന്‍ സമ്മര്‍ദ്ദം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

സാധാരണ ഇത്തരത്തില്‍ സമ്മര്‍ദ്ദം കുറയുന്ന സന്ദര്‍ഭത്തില്‍ അടിയന്തരമായി പതിനായിരം അടി താഴ്ചയിലേക്ക് വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതാണ് പതിവ്. ഇത് ക്യാബിനിലെ ഓക്സിജന്‍ അളവ് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ടിബറ്റന്‍ മേഖലയില്‍ ഇതിന് സാധ്യതയേ ഇല്ല. സമ്മര്‍ദ്ദം കുറയുന്ന സന്ദര്‍ഭത്തില്‍ ടിബറ്റന്‍ മേഖലയിലൂടെ അടിയന്തരമായി താഴ്ന്നു പറക്കുക വിമാനങ്ങള്‍ക്ക് ദുഷ്‌കരമാണ്.

മാത്രമല്ല വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് വേണ്ടി കരുതിയിട്ടുള്ള ഓക്സിജന്‍ മാസ്‌കുകളുടെ ഏറ്റവും കൂടിയ ദൈര്‍ഘ്യം ഇരുപതു മിനിറ്റ് മാത്രമാണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

അന്തരീക്ഷം പ്രവചനാതീതമായി പ്രക്ഷുബ്ദമാകുമെന്നതാണ് വിമാനങ്ങള്‍ ടിബറ്റിന് മുകളിലൂടെ പറക്കാതിരിക്കാനുള്ള മറ്റൊരു കാരണം. ശക്തമായ കാറ്റിനെ ഹിമാലയ പര്‍വ്വത നിര പ്രതിരോധിക്കുന്ന പശ്ചാത്തലത്തില്‍ അന്തരീക്ഷം പ്രക്ഷുബ്ദമാവുക ടിബറ്റില്‍ പതിവാണ്.

ഇതൊക്കെയാണെങ്കിലും മേഖലയില്‍ ഏതാനും ചില വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂട്ടാനിലുള്ള പാറോ വിമാനത്താവളം ടിബറ്റന്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷംതോറും 30,000 സഞ്ചാരികളാണ് പാറോ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതെന്ന് കണക്കുകള്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News