Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:16 pm

Menu

Published on June 21, 2019 at 11:31 am

കറുത്തവാവ് ദിവസം ശുഭകാര്യങ്ങൾ പാടില്ല ; കാരണം??

why-amavasya-considered-inauspicious

എല്ലാ മാസത്തിലും കറുത്തവാവും വെളുത്തവാവും വരുന്നുണ്ട് . ഹൈന്ദവർ വെളുത്ത വാവുദിവസം പൗർണമിയായി ആചരിച്ചു വരുന്നു. മുഹൂർത്തം നോക്കാതെ ശുഭകർമങ്ങൾക്കു ഉത്തമദിനമാണ് പൗർണമി. എന്നാൽ കറുത്തവാവ് അഥവാ അമാവാസി വരുന്ന ദിവസം ശുഭകർമങ്ങളൊന്നും ചെയ്യാൻ പാടില്ലെന്നാണ് ആചാരം. കറുത്ത വാവിന്റെ സമയവും ഇതിനു തൊട്ടു മുൻപും പിൻപും ശുഭകാര്യങ്ങൾ പാടില്ലെന്നു ജ്യോതിഷഗ്രന്ഥങ്ങൾ പറയുന്നു. ഈ സമയങ്ങളിൽ ‘സ്ഥിരകരണം’ എന്ന ദോഷമുണ്ട്. സ്ഥിരകരണങ്ങൾ എല്ലാ ശുഭകാര്യങ്ങൾക്കും ഒഴിവാക്കേണ്ടവയാണ്.

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകാര്യങ്ങൾക്കു കറുത്ത വാവു ദിവസം നല്ലതല്ല എങ്കിലും പിതൃകർമങ്ങൾക്ക് ഏറ്റവും നല്ല ദിവസമാണ് കറുത്ത വാവ്. ചന്ദ്രനിൽ പരേതാത്മാക്കൾ അധിവസിക്കുന്ന ഭാഗം ഭൂമിക്കു നേരെ വരുന്ന ദിവസമാണു കറുത്ത വാവ് എന്നാണു സങ്കൽപം. അതുകൊണ്ടാണ് കറുത്ത വാവ് വരുന്ന ദിവസം ബലിയിടുന്നതിനും മറ്റു പിതൃകർമങ്ങൾക്കും ഉത്തമമായി ആചരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News