Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:14 am

Menu

Published on November 19, 2016 at 4:12 pm

പുതിയ നായകന്‍മാര്‍ക്ക് കാവ്യയെ വേണ്ടാത്തതാണോ കാവ്യ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം?

why-did-kavya-madhavan-took-break-from-film

കഴിഞ്ഞ കുറച്ച് കുറച്ചുനാളായി കാവ്യ സിനിമകളിൽ കാണാറേയില്ല. ജീത്തു ജോസഫിന്റെ സ്ത്രീപക്ഷ ചിത്രത്തെ കുറിച്ച് പറഞ്ഞു കേട്ടെങ്കിലും അത് എന്ന് തുടങ്ങും എന്ന ചോദ്യത്തിന് കാവ്യയ്ക്ക് പോലും വ്യക്തമായ ഉത്തരമില്ല എന്നാണ് കേള്‍ക്കുന്നത്.കാവ്യ എന്തുകൊണ്ട് സിനിമയില്‍ നിന്ന് ഇപ്പോള്‍ അകലം പാലിയ്ക്കുന്നു എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. നല്ല കഥകള്‍ ലഭിക്കാത്തതും പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ടാത്തതുമാണ് കാവ്യ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം.പുതിയ സംവിധായകരും മുതിര്‍ന്ന സംവിധായകരുമൊക്കെ തിരക്കഥകളുമായി തന്നെ സമീപിക്കാറുണ്ട്. പക്ഷെ താത്പര്യമുള്ള കഥകളൊന്നും അതിലില്ലായിരുന്നു. കാമ്പില്ലാത്ത സിനിമകളില്‍ അഭിനയിക്കേണ്ട എന്ന തീരുമാനത്തിലാണ് കാവ്യ.

പുതിയ നായകന്മാര്‍ക്കൊന്നും തന്നെ വേണ്ട എന്നതും കാവ്യ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണമാണത്രെ. ദിലീപ്, പൃഥ്വിരാജ്, മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ അഭിനയിച്ച കാവ്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ യുവ താരങ്ങള്‍ മടിയ്ക്കുന്നു എന്ന്.

സമീപകാലത്ത് കാവ്യ മാധവന്‍ ചെയ്ത സിനിമകളൊന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ചെയ്ത ഷി ടാക്‌സി പൊട്ടിപ്പോയി. അത് കഴിഞ്ഞ് ചെയ്ത ആകാശവാണിയ്ക്കും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News