Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:11 am

Menu

Published on December 4, 2014 at 10:29 am

കൊതുക് ചിലരെ കൂടുതൽ കടിക്കുന്നതെന്തു കൊണ്ട്?

why-do-mosquitoes-always-bite-you

നിങ്ങള്‍ എപ്പോഴെങ്കിലും എന്തുകൊണ്ട് കൊതുക് നിങ്ങളെ കടിക്കുന്നു എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?ഇല്ലെങ്കിലും ഉണ്ടെങ്കിലും അഞ്ഞൂറോളം ശാസ്ത്രജ്ഞന്മാര്‍ ഇതിനെ കുറിച്ച് ചിന്തിക്കുകയും അതിൻറെ കാരണം കണ്ടെത്തുകയും ചെയ്തു. കൊതുക് ചിലരെ തേടി പിടിച്ച് കടിക്കുന്നതും ,ചിലരെ ഒഴിവാക്കുന്നതും എന്തുകൊണ്ടാണെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

Why Do Mosquitoes Always Bite you 1

രക്തത്തില്‍ യൂറിക് ആസിഡിൻറെ അളവ് കൂടുതലുള്ളവരെ കൊതുക് കൂടുതലായി കടിക്കുന്നു. തൊലിക്കടിയില്‍ കൊളസ്ട്രോളിൻറെ അളവ് കൂടുതല്‍ ഉള്ളവരെയും രക്തത്തില്‍ യൂറിക് ആസിഡ് ന്റെ അളവ് കൂടുതല്‍ ഉള്ളവരെയും കൊതുക് തിരഞ്ഞു പിടിച്ചു കടിക്കും. ശ്വസന പ്രക്രിയയില്‍ കാര്‍ബണ്‍ ഡയോക് സൈഡ് കൂടുതല്‍ പുറത്തു വിടുന്നവരെയും, ഗര്‍ഭിണി കളെയും കൊതുക് കൂടുതാലായി കടിക്കുന്നു. ഗര്‍ഭിണികള്‍ ശ്വസിക്കുമ്പോള്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക് സൈഡ് പുറത്തു പോകുന്നതിനാലാണ് കൊതുക് ഇവരെ കടിക്കുന്നത്.

Why Do Mosquitoes Always Bite you 3

നമ്മുടെ ചര്‍മത്തില്‍ ജീവിക്കുന്ന ഒരുതരം ബാക്റ്റീരിയയും കൊതുക് കടിക്കുന്നതിന് കാരണമാകുന്നുണ്ട്.ഈ ബാക്ടീരിയ ഓരോരുത്തരിലും വിയര്‍പ്പിന് പ്രത്യേക മണമാണ് നൽകുന്നത്. സാധാരണഗതിയില്‍ മനുഷ്യന്റെ വിയര്‍പ്പിന് മണമില്ല. ഇത്തരം ചില ബാക്റ്റീരിയ ലെവല്‍ ഏറ്റവും ഉയര്‍ന്ന തോതിലുള്ളവരെ കൊതുക് കുത്താനുള്ള സാധ്യത കുറവാണ്.

Loading...

Leave a Reply

Your email address will not be published.

More News