Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:47 pm

Menu

Published on October 24, 2017 at 4:20 pm

ഗതികിട്ടാതെ നടക്കുന്ന ആത്മാവിന് പിന്നിലെ യാഥാർത്ഥ്യം

why-does-a-soul-wander-as-a-ghost-in-the-mortal-world

ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും, ‘ആത്മാവ്‌’ എന്ന ഒരു വസ്തു കുടികൊള്ളുന്നുണ്ടെന്ന്‌ നമ്മൾ വിശ്വസിക്കുന്നു. ഒരു ജീവിയുടെ ശരീരത്തില്‍ നിന്നും അതിന്റെ ആത്മാവ്‌ വേര്‍പെടുന്ന അവസ്ഥയാണ് ‘മരണം’. ഈ അവസ്ഥയിൽ ശരീരം മാത്രമാണ് ഇല്ലാതാകുന്നത്. ആത്മാവിന് ഒരിക്കലും മരണമില്ല. നാം മരണപ്പെടുമ്പോള്‍ , നമ്മുടെ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ്‌ എവിടേക്കാണ് പോകുന്നതെന്ന് ആർക്കുമറിയില്ല. ഈ പ്രതിഭാസത്തെക്കുറിച്ച് കണ്ടെത്താൻ ഇതുവരെ സാധിച്ചില്ലെന്നതാണ് സത്യം. ജനിച്ചാൽ ഒരു ദിവസം മരിക്കും എന്നത് ഉറപ്പാണ്. നല്ല ആത്മാക്കളും ദുരാത്മാക്കളും എന്നിങ്ങനെ രണ്ടു തരത്തിൽ ആത്മാക്കൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിന്റേയും ധര്‍മ്മത്തിന്റേയും അടിസ്ഥാനത്തിലാണ് ഇതിന് മാറ്റം സംഭവിക്കുന്നത്.വായു, ഊര്‍ജ്ജം, സ്ഥലം ഇവ മൂന്നുമാണ് പ്രേതത്തിന്റെതെന്ന് കണക്കാക്കപ്പെടുന്നത്. ഗതികിട്ടാത്ത ആത്മാവിനെ കുറിച്ച് പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ എന്താണ് ഈ ഗതികിട്ടാത്ത ആത്മാവ് എന്ന് അറിയാമോ…?

മരണശേഷം ഓരോ മതവിഭാഗങ്ങളും അനുഷ്ഠിയ്ക്കുന്നതു പോലെയുള്ള സംസ്‌കാര രീതിയല്ല ലഭിച്ചതെങ്കിൽ ആത്മാക്കള്‍ക്ക് മോക്ഷം ലഭിയ്ക്കില്ല. ഇവര്‍ പലപ്പോഴും അലഞ്ഞു തിരിഞ്ഞ് നടക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു. മരണശേഷം രണ്ട് തരത്തിലുള്ള ആത്മാവാണ് ഉള്ളത്. ഒന്ന് തന്റെ കര്‍മ്മഫലമായി അലഞ്ഞു തിരിയുന്ന ആത്മാക്കളും മറ്റേത് മോക്ഷപ്രാപ്തി നേടിയ ആത്മാക്കളും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ മരിക്കുന്നവരുടെ ആത്മാക്കൾ ഗതികിട്ടാതെ അലയുമെന്നാണ് വിശ്വാസം. നമുക്ക് വളരെ പ്രിയപ്പെട്ടൊരാള്‍ മരിച്ച് പോയാൽ കുറച്ച് ദിവസങ്ങൾ തീർച്ചയായും അയാളുടെ സാന്നിധ്യം നമുക്ക് ചുറ്റും അനുഭവപ്പെടുന്നതായി തോന്നാറുണ്ട്. ഇത് മരണപ്പെട്ടയാൾ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ പോയതിന്റെ ഫലമായാണ് കാണിക്കുന്നത്.

ദുര്‍മരണപ്പെടുന്നവരുടെ ആത്മാക്കള്‍ക്ക് കൂടുതലും മോക്ഷപ്രാപ്തി ലഭിയ്ക്കാന്‍ വളരെ താമസമാണ്. കാരണം ഇവർ പല ആഗ്രഹങ്ങളും ബാക്കിവെച്ചായിരിക്കും മരണപ്പെട്ടിട്ടുണ്ടാവുക.അതിനാൽ മരണം മുന്നില്‍ കണ്ടുകഴിയുന്ന ഒരു വ്യക്തിയുടെ അന്ത്യാഭിലാഷം സാധിപ്പിച്ചു കൊടുക്കുന്നതിനായി നമ്മൾ പ്രയത്നിക്കണം. അപ്പോൾ ഇവർ ആത്മസംതൃപ്തിയോടെ മരിക്കുകയും ഇവരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിയ്ക്കുകയും ചെയ്യും.മരണപ്പെട്ട ഒരാളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ എല്ലാ മാസവും പിണ്ഡം വെയ്ക്കുന്നത് നന്നായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News