Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:52 am

Menu

Published on May 8, 2017 at 10:52 am

തമന്നയുടെ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയതെന്ന് രാജമൗലി; കാരണം?

why-edit-tamanna-role-in-bahubali-rajamouli-reveals

ബാഹുബലി രണ്ടാം ഭാഗം ലോകമെമ്പാടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ വെട്ടിച്ച് മുന്നേറുകയാണ്. പത്തുദിവസം കൊണ്ട് ചിത്രം ആയിരം കോടിയെന്ന സ്വപ്‌ന കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇതിനിടെ ബാഹുബലി രണ്ടാം ഭാഗത്തില്‍ തമന്നയ്ക്ക് പ്രാധാന്യം കുറഞ്ഞുപോയെന്ന തരത്തില്‍ പുറത്തുവന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാജമൗലി.

ബാഹുബലി രണ്ടാം ഭാഗത്തില്‍ തമന്നയുടെ പല രംഗങ്ങളും എഡിറ്റ് ചെയ്തു നീക്കിയത് രാജമൗലിയുടെ നിര്‍ദേശപ്രകാരമായിരുന്നു. വിഷ്വല്‍ ഇഫക്ട് മികച്ചതാകാത്തതിനാലാണ് അവസാന നിമിഷം ഇവ നീക്കം ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എഡിറ്റ് ചെയ്ത് നീക്കം ചെയ്ത രംഗങ്ങളില്‍ നടി മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും പറയുന്നു.

നേരത്തെ രംഗങ്ങള്‍ നീക്കം ചെയ്തതില്‍ നടി താന്‍ സന്തുഷ്ടയല്ലെന്നു തമ്മന്ന തുറന്നു പറഞ്ഞതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചിത്രത്തിനായി ആയുധ പരിശീലനവും കുതിര സവാരിയും അഭ്യസിച്ചിരുന്നുവെന്നും രണ്ടാം ഭാഗത്തില്‍ താന്‍ മികച്ച കഥാപാത്രത്തേയാണ് അവതരിപ്പിക്കുന്നതെന്നും നടി റിലീസിനു മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിലെ തന്റെ പല രംഗങ്ങളും നീക്കം ചെയ്തതില്‍ ദുഃഖമുണ്ടെന്നു നടി തുറന്നു പറഞ്ഞിരുന്നു.

ആദ്യഭാഗത്തില്‍ നിര്‍ണായകവും ശക്തവുമായ കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ക്ലൈമാക്‌സ് രംഗത്തില്‍ മാത്രമാണ് തമന്നനയുടെ അവന്തിക എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. അതും വെറും മൂന്നോ നാലോ സീനുകളില്‍ മാത്രമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News