Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:58 am

Menu

Published on March 7, 2015 at 12:40 pm

വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ തടിക്കുന്നതെന്തുകൊണ്ട്?

why-females-gain-weight-after-marriage

വിവാഹം കഴിഞ്ഞാൽ മിക്ക സ്ത്രീകളും തടിക്കുന്നതായി നാം കാണാറുണ്ട്. പലരും ചിലപ്പോൾ മാസങ്ങൾക്ക് ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം തടി വെച്ചതായി കാണാം. വിരുന്നു പോയി നന്നായി ഭക്ഷണം കഴിച്ചതിനാലാവാം ഇങ്ങനെ തടി വെച്ചതെന്ന് പലരും പറയാറുണ്ട്. ഇതിൽ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും പൂർണ്ണമായും ശരിയാണെന്ന് പറയാൻ കഴിയില്ല. വിവാഹ സമയത്ത് വടിവൊത്ത ശരീരമുള്ള നല്ല സുന്ദരിയായ പെണ്‍കുട്ടിയായിരിക്കും വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം കണ്ടാൽ തിരിച്ചറിയാത്ത വിധം തടിച്ചിട്ടുണ്ടാവുക. സത്യത്തിൽ ഇതിന് പല കാരണങ്ങളുമുണ്ട്.

why females gain weight after marriage4

1.വിവാഹ ശേഷം സ്ത്രീകൾക്ക് ഉത്തരവാദിത്വങ്ങളും തിരക്കുകളും കൂടും. ഭർത്താവിൻറെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കി സ്വന്തം ശരീരത്തെ പറ്റി ചിന്തിക്കാൻ അവർ മറന്നുപോകും. ഇവരിൽ അപ്പോൾ ഭക്ഷണത്തില്‍ ശ്രദ്ധക്കുറവ്, ശരിയായ വ്യായമം ഇല്ല, ടെന്‍ഷന്‍ എന്നിവയൊക്കെ ഉണ്ടാകും. ഇത് തടി കൂടാൻ കാരണമാകും.
2.തിരക്കിനിടയില്‍ പ്രാതല്‍ കഴിക്കാന്‍ പോലും ചില സ്ത്രീകൾ മറന്നുപോകാറുണ്ട്. രാവിലെ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം എന്നു വിചാരിക്കരുത്. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. അതിനാൽ പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കുക.

why females gain weight after marriage1

3.വിവാഹശേഷം ഭര്‍ത്താവിന് ഇഷ്ടമുള്ള വിഭവങ്ങള്‍ തയ്യാറാക്കി കൊടുക്കുന്ന തിരക്കിലായിരിക്കും സ്ത്രീകൾ. അങ്ങനെ രണ്ടു പേരും ക്രമേണ ഭക്ഷണ പ്രിയരായിത്തീരും.ഇത് തടി കൂടാൻ ഇടയാക്കും.
4. വിവാഹം കഴിഞ്ഞെന്ന് കരുതി നിങ്ങൾ ചെയ്തു കൊണ്ടിരുന്ന വ്യായാമങ്ങൾ മുടക്കരുത്.അത് നിങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കണം. ഫിറ്റ്‌നസിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഒരിക്കലും നശിപ്പിക്കരുത്.

why females gain weight after marriage3

5.അടുക്കളയില്‍ കയറിയാല്‍ പോഷക മൂല്യമുള്ള ആഹാര സാധനങ്ങൾ ഉണ്ടാക്കി കഴിക്കാൻ ശ്രദ്ധിക്കുക. ഫാസ്റ്റ് ഫുഡ് പോലെയുള്ള ആഹാര സാധനങ്ങൾ കഴിയുന്നതും ഒഴിവാക്കുക. ഇവ തടി കൂട്ടാൻ ഇടയാക്കും.
6.പല സ്ത്രീകളും ആദ്യ ഗർഭാവസ്ഥയിൽ കുട്ടിക്കും പോഷകം കിട്ടണ്ടേ,എന്ന് കരുതി ഭക്ഷണം വലിച്ചു വാരി കഴിക്കാറുണ്ട്. എന്നാൽ ഇതിൻറെ ആവശ്യമില്ല. ഇത് പിന്നീട് തടി കൂടുന്നതിന് കാരണമാകും.പോഷകം കൂടിയ ആഹാരങ്ങള്‍ കുറച്ച് കഴിച്ചാല്‍ മതി. കൂടാതെ ലഘു വ്യായാമങ്ങളും ചെയ്യുക.

why females gain weight after marriage2

7.വിദഗ്ദരുടെ അഭിപ്രായത്തിൽ സന്തോഷമാര്‍ന്ന കുടുംബജീവിതം നയിക്കുന്നവര്‍ക്ക് തടി കുറവായിരിക്കും. സന്തോഷകരമല്ലെങ്കില്‍ അവര്‍ തടിയുള്ളവരായിരിക്കുകയും ചെയ്യും. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ഭക്ഷണത്തെ ആശ്രയിക്കുന്നു എന്നാണ്, എപ്പോഴും എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കും.
8.ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളിൽ പലരും വിവാഹശേഷം ഭർത്താവിനൊപ്പം ചേർന്ന് മദ്യപിക്കുന്ന സ്വഭാവക്കാരാണ്. അഞ്ച് ഔണ്‍സ് മദ്യത്തില്‍ 120 കലോറി അടങ്ങിയിട്ടുണ്ട്. ഇത് തടി വർദ്ധിക്കാൻ കാരണമാകും. അതിനാൽ അല്‍പം മാത്രം മദ്യപിക്കുക.

a

9.ദാമ്പത്യ പ്രശ്‌നങ്ങള്‍ കൂടുമ്പോഴും ശരീരം വണ്ണം വയ്ക്കാന്‍ കാരണമാകുന്നു എന്നാണ് പറയുന്നത്. നിങ്ങളുടെ മനസ് സന്തോഷമാര്‍ന്നതല്ലെങ്കില്‍ അത് ശരീരത്തെ കൂടി ബാധിക്കും.കൂടുതല്‍ വിഷമങ്ങള്‍ നിങ്ങളുടെ തടി കൂട്ടും. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് മുതിര്‍ന്ന വ്യക്തികളോട് പങ്കുവയ്ക്കുക. എന്നിട്ട് പരിഹാരം കാണുക.

why females gain weight after marriage0

10.വിവാഹിതരായ മിക്ക സ്ത്രീകളും ജോലികളെല്ലാം കഴിഞ്ഞാൽ ഇനി അൽപനേരം കിടക്കാം എന്ന് വിചാരിക്കുന്നവരാണ്.എന്നാൽ ഇങ്ങനെ കിടക്കുന്നത് നിങ്ങളുടെ തടി കൂട്ടാൻ ഒരു കാരണമാകും.വിശ്രമ സമയങ്ങളില്‍ സ്‌നാക്‌സും കൊറിച്ച് ടിവിയുടെ മുന്നില്‍ ഇരിക്കുന്നതും തടി കൂട്ടും. അതിനാൽ ഈ സമയങ്ങളിൽ അൽപം നടക്കുകയോ മറ്റോ ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News