Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:15 am

Menu

Published on March 28, 2017 at 2:18 pm

പാണ്ടകള്‍ കറുപ്പും വെളുപ്പുമാകാനുള്ള കാരണം അറിയാമോ?

why-giant-pandas-are-black-and-white

കാണാന്‍ ഒരേസമയം അദ്ഭുതവും മിഴിവുറ്റവയുമാണ് പാണ്ടകള്‍. കരടിവര്‍ഗ്ഗത്തില്‍ പെട്ടവരാണെങ്കിലും അവയെപോലെ ശരീരം മുഴുവന്‍ ഒറ്റ നിറമല്ല പാണ്ടകള്‍ക്കുള്ളത്. കറുപ്പും വെളുപ്പും കലര്‍ന്ന പാണ്ടകള്‍ ഏറെ സുന്ദരന്മാരാണ്.

എന്തു കൊണ്ടാണ് പാണ്ടകള്‍ക്ക് ഈ നിറമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴിതാ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പാണ്ടകളുടെ ഈ നിറത്തിന് കാരണം കണ്ടെത്തിയിരിക്കുകയാണ്. പാണ്ടകളുടെ ഭക്ഷണ ശീലമാണ് ഇതിന് കാരണമെന്നും അതേസമയം ഈ നിറം അവരെ സ്വയരക്ഷയ്ക്കു സഹായിക്കുന്നുവെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

why-giant-pandas-are-black-and-white2

ഭക്ഷണ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്തവരാണ് പണ്ടകള്‍. കരടി വര്‍ഗ്ഗത്തിലെ മറ്റു ജീവികള്‍ കയ്യില്‍ കിട്ടുന്നതെന്തും രുചിച്ചു നോക്കുന്നവയാണ്. എന്നാല്‍ പാണ്ടകള്‍ നേരെ തിരിച്ചാണ്. മുളങ്കൂമ്പ് മാത്രമേ ഇവ കഴിക്കൂ. മറ്റെന്തു കഴിച്ചാലും ഇവയ്ക്ക് ദഹിക്കില്ല. ഈ ഭക്ഷണ ശീലമാണ് പാണ്ടകളുടെ ബ്ലാക്ക് ആന്റ് വൈറ്റ് കളറിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

why-giant-pandas-are-black-and-white3

അതേസമയം തന്നെ ഈ കറുപ്പും വെളുപ്പും കലര്‍ന്ന ശരീരം ഇവയുടെ ജീവിത പരിസ്ഥിതിയുമായി ഏറെ ചേര്‍ന്നു പോവുന്നവയുമാണ്. അക്രമകാരികളും സ്വയരക്ഷയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കാത്തവരുമാണ് പാണ്ടകള്‍. അതുകൊണ്ടു തന്നെ സ്വയരക്ഷക്ക് ഇവയെ സഹായിക്കുന്നത് ഇവയുടെ ഈ നിറം തന്നെയാണ്.

മഞ്ഞുള്ള പ്രദേശങ്ങളിലും മുളങ്കാടുകളിലുമാണ് ഇവയെ കണ്ടുവരുന്നത്. ഈ രണ്ട് പ്രദേശങ്ങളിലും ശരീരം ഫലപ്രദമായി ഒളിപ്പിക്കാന്‍ ഇവയുടെ ഈ ഇരു നിറങ്ങളും സഹായിക്കുന്നു.

കണ്ണിനു ചുറ്റും ചെവിയിലും പിന്നെ കൈകാലുകളുടെ മുട്ടിന് താഴെയുമാണ് പാണ്ടകളില്‍ സാധാരണായി കറുപ്പ് നിറം കാണപ്പെടാറ്. ഇതില്‍ കൈകാലുകളിലെ കറുപ്പ് നിറം മഞ്ഞില്ലാത്ത പ്രദേശത്തും പാണ്ടകളെ അവയുടെ ശരീരം ഒളിപ്പിക്കാന്‍ സഹായിക്കുന്നു. വെളുപ്പു മാത്രമായിരുന്നെങ്കില്‍ അത് ഇവ വേഗം തിരിച്ചറിയപ്പെടാന്‍ കാരണമായേനേ.

അതേസമയം ചെവിക്കുള്ള  കറുപ്പു നിറം പാണ്ടകളെ ആക്രമിക്കാന്‍ സാധ്യതയുള്ള ജീവികളെ ഭയപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. പരസ്പരം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പെന്നും ഗവേഷകര്‍ പറയുന്നു.

why-giant-pandas-are-black-and-white

മുളങ്കൂമ്പ് മാത്രം കഴിക്കുന്നതിനാലാണ് പാണ്ടകള്‍ ഇത്തരത്തില്‍ ഒരു നിറത്തില്‍ മാത്രം ഒതുങ്ങിപ്പോയതെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ വ്യത്യസ്ത ഭക്ഷണം കഴിക്കാത്തതിനാല്‍ തന്നെ മറ്റു കരടികളെ പോലെ ഭക്ഷണം കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിക്കാന്‍ ഇവയ്ക്കു കഴിയാറുമില്ല. അതിനാല്‍ തന്നെ മഞ്ഞു കാലത്ത് ഇവ ഹിമക്കരടികളെപ്പോലെ നീണ്ട ഉറക്കത്തില്‍ ഏര്‍പ്പെടാറുമില്ല. ഇങ്ങനെ സാധിച്ചിരുന്നെങ്കില്‍ പാണ്ടകളുടെ നിറം മറ്റൊന്നായേനെയെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News