Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 9:05 am

Menu

Published on January 13, 2017 at 4:40 pm

കാൽവിരലിൽ മിഞ്ചിയണിയുന്നതിൻറെ രഹസ്യം…!

why-indian-married-women-wear-toe-rings

ഒട്ടനേകം സംസ്കാരങ്ങളുടെ നാടാണ് നമ്മുടെ ഭാരതം. ഇന്നും വ്യത്യസ്തങ്ങളായ പല ആചാര വ്യവസ്ഥകളും പാരമ്പര്യങ്ങളും നിലവിലുമുണ്ട്. അത്തരത്തിലൊരു ആചാരമാണ് വിവാഹിതകളായ സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരമണിയുന്നത്. എന്നാൽ ഇത് വെറും ചടങ്ങ് മാത്രമാണെന്ന് കരുതരുത്. ഇതിന് ചില പ്രത്യേകതകൾ ഉണ്ടെന്നതാണ് സത്യം. സ്ത്രീകളുടെ ഗർഭാശയവും മിഞ്ചിയും തമ്മിൽ ശാസ്ത്രീയമായ പല ബന്ധങ്ങളുമുണ്ട്. സ്ത്രീകൾ കാലിലണിയുന്ന മിഞ്ചി അവരുടെ പ്രസവ സംബന്ധമായ ശാരീരിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിട്ടുള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇരുകാലുകളിലും രണ്ടാം വിരലിലാവും മോതിരം അണിയുക. കാലിലെ രണ്ടാം വിരലിലിലെ ഞരമ്പ് ഹൃദയത്തിലൂടെ ഗര്‍ഭപാത്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.

minchi-2

കാലിലെ രണ്ടാം വിരലിൽ മിഞ്ചി അണിയുന്നത് വഴി ഗര്‍ഭപാത്രത്തെ നിയന്ത്രിക്കാനും അവിടെയുള്ള രക്ത സമ്മര്‍ദ്ധത്തെ നിയന്ത്രിക്കാനും സഹായിക്കും. മാത്രമല്ല കാലിലെ രണ്ടാം വിരലിലിലെ ഞരമ്പ്
കൃത്യമായ അളവില്‍ രക്തം ഗര്‍ഭപാത്രത്തിലെത്താന്‍ സഹായിക്കുകയും ചെയ്യും. മിഞ്ചി അണിയുന്നത് വഴി സ്ത്രീകളുടെ ആർത്തവചക്രം ക്രമപ്പെടുകയും അമിതമായ പിരിമുറുക്കങ്ങൾ കുറയ്ക്കുകയും ചെയ്യും. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യും. ഊർജ്ജത്തെ എളുപ്പത്തിൽ കടത്തി വിടാൻ കഴിയുന്ന വെള്ളി കാലിൽ അണിഞ്ഞ് നടക്കുമ്പോൾ ഭൂമിയിൽ നിന്നും സ്ഥിരോർജ്ജത്തെ ഇത് വലിച്ചെടുത്ത് ശരീരത്തിൻറെ എല്ലാ ഭാഗത്തേക്കും എത്തിക്കുകയും ചെയ്യുന്നു. ഇത് മൂലം സ്ത്രീകൾ കൂടുതൽ ഊർജ്ജസ്വലരായി കാണപ്പെടുകയും ചെയ്യുന്നു.

minchi3

സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന മിഞ്ചി ഇന്ന് ഫാഷന്‍ ലോകത്തേക്ക് എത്തിയിരിക്കുന്നു. മിഞ്ചി പൊതുവെ ഇന്ന് തമിഴ്‌നാട്ടുകാര്‍ക്കിടയിലാണ് കാണപ്പെടുന്നത്.കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളിൽ ഇതൊരു വിശേഷ ആഭരണം കൂടിയാണ്. ഇന്ന് കാല്‍ വിരലില്‍ മിഞ്ചിയണിയുന്ന പെണ്‍കുട്ടികള്‍ സര്‍വസാധാരണമായിക്കഴിഞ്ഞു. പ്ലാസ്റ്റിക്കില്‍ തുടങ്ങി സ്വര്‍ണത്തില്‍ വരെ തീര്‍ത്ത മിഞ്ചികളാണ് ഇന്നു വിപണി കീഴടക്കിയിരിക്കുന്നത്.എന്നാൽ ശരിയായ ഫലം ലഭിക്കണമെങ്കിൽ വെള്ളി കൊണ്ട് നിർമ്മിച്ച മിഞ്ചി തന്നെ ഉപയോഗിച്ചേ മതിയാകൂ.ഇന്നത്തെ കാലത്ത് പലരും ഫാഷൻ ട്രെൻറിനും ഗമയ്ക്കും വേണ്ടിയാണ് മിഞ്ചി ഉപയോഗിക്കുന്നത്.

minchi4

പരമ്പരാഗതമിഞ്ചികള്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തവയാണ്. പഴയകാലത്തെ മിഞ്ചികള്‍ വെള്ളിയില്‍ മുത്തും ഞാത്തുമൊക്കെയായി കല്ലുകള്‍ പിടിപ്പിച്ച് വളരെ വലുപ്പമുള്ളവയായിരുന്നു. കാലം മാറിയപ്പോള്‍ മിഞ്ചിയിലും മാറ്റങ്ങള്‍ വന്നു. പ്ലാസ്റ്റിക്, സ്റ്റീല്‍, അലൂമിനിയം, മെറ്റല്‍, സ്റ്റോണ്‍ എന്നിവയില്‍ ഡിസൈന്‍ ചെയ്ത മിഞ്ചികളാണ് പെണ്‍കൊടികളുടെ കാല്‍വിരലുകളെ ഇന്നുമനോഹരമാക്കുന്നത്.സിംഗിള്‍ റിംഗ്, ഡബിള്‍ റിംഗ്, ഒറ്റക്കല്ലുള്ളവ, മള്‍ട്ടി സ്റ്റോണിലുള്ളത്, പാദസരം ചേര്‍ന്നവ,തൊങ്ങലോടു കൂടിയത്… ഇങ്ങനെ പോകുന്നു മിഞ്ചി ഡിസൈന്‍സ്. കാലിലെ പെരുവിരലൊഴിച്ച് എല്ലാവിരലുകളിലും വിവിധതരം മിഞ്ചികള്‍ അണിയുക എന്നത് ഇന്നൊരു ഫാഷനായി മാറിയിരിക്കുകയാണ്. ഫാഷനില്‍ നൂതനമാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഈകാലത്ത് മിഞ്ചിയിലും പുതിയമാറ്റങ്ങള്‍ പരീക്ഷിക്കപ്പെടുകയാണിപ്പോള്‍.

Loading...

Leave a Reply

Your email address will not be published.

More News