Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:23 pm

Menu

Published on September 1, 2015 at 1:39 pm

പുരുഷന്‍മാര്‍ ജീവിതപങ്കാളിയാക്കാന്‍ ഇഷ്‌ടപ്പെടുന്നത് മെലിഞ്ഞ പെണ്‍കുട്ടികളെ……കാരണം …?

why-men-like-slim-women-as-life-partners

ലണ്ടന്‍: പുരുഷന്‍മാര്‍ക്ക് പങ്കാളികളാക്കാന്‍ ഇഷ്ടം മെലിഞ്ഞു സ്ത്രീകളെയാണെന്ന് പഠന റിപ്പോർട്ട്.ബ്രിട്ടണിലെ അബെര്‍ഡീന്‍ സര്‍വകലാശാലയാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.ബോഡി മാസ് ഇന്‍ഡെക്‌സ് ശരാശരി 24നും 24.8നും ഇടയിലായ സ്ത്രീകളെയാണ് പുരുഷന്‍മാര്‍ പങ്കാളികളായി തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും യൂറോപ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പുരുഷന്‍മാരുടെ ഇടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പറയുന്നു. 1300ഓളം പേരില്‍ നടത്തിയ പഠനത്തിലാണ് മെലിഞ്ഞ സ്‌ത്രീകളെയാണ് ജീവിതപങ്കാളിയാക്കാന്‍ കൂടുതല്‍ പുരുഷന്‍മാരും ഇഷ്ടപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടത്. പഠനത്തില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ക്ക് വിവിധ ശരീരപ്രകൃതിയുള്ള 21 സ്‌ത്രീകളുടെ ചിത്രങ്ങള്‍ നല്‍കി. ഇതില്‍നിന്ന് കൂടുതല്‍ പുരുഷന്‍മാരും തെരഞ്ഞെടുത്തത് മെലിഞ്ഞ ശരീര പ്രകൃതിയുള്ള സ്‌ത്രീകളെയാണ്. ബോഡി മാസ് ഇന്‍ഡക്‌സ് 19 ഉള്ള സ്‌ത്രീകളെയാണ് കൂടുതല്‍ പുരുഷന്‍മാരും ഇഷ്ടപ്പെട്ടത്. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ രോഗസാധ്യത കുറവായിരിക്കുമെന്നതാണ് പുരുഷന്‍മാരെ തെരഞ്ഞെടുപ്പിന് പ്രേരിപ്പിച്തതെന്നാണ് പഠനം പറയുന്നത്.. തടി കൂടുകയാണെങ്കില്‍ ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യതയുണ്ടെന്നാണ് പുരുഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഓഫ് ചൈനയുടെ സഹായത്തോടെയാണ് ബ്രിട്ടനിലെ അബര്‍ഡീന്‍ സര്‍വ്വകലാശാല ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് പീയര്‍ജെ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News