Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:16 pm

Menu

Published on October 27, 2017 at 12:37 pm

ഡിറ്റര്‍ജന്റുകള്‍ക്ക് എന്തുകൊണ്ടാണ് നീല നിറം എന്നറിയുമോ…..?

why-most-of-the-detergent-soaps-are-blue-in-colour

ഡിറ്റര്‍ജന്റുകള്‍ പലപ്പോഴും നീല നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ…?മിക്ക ഡിറ്റര്‍ജന്റുകളും നിർമ്മിക്കുന്നത് നീല നിറത്തിലാണ്. ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. മിക്ക ഏജന്‍സികളുടേും മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും മാർക്കറ്റിങ് തന്ത്രമാണ് ഇതെന്ന് തന്നെ പറയാം. അറിഞ്ഞോ അറിയാതെയോ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന നിറം നീലയാണ്. പല വസ്തുക്കളും ആളുകൾ വാങ്ങുന്നത് നിറം നോക്കിയിട്ടാണ്.



ഇതിൽ പരസ്യത്തിൻറെ സ്വാധീനം വളരെ വലുതാണ്. പരസ്യത്തില്‍ കാണിയ്ക്കുന്ന പ്രകാരം പലപ്പോഴും നീല നിറം കൂടുതല്‍ വൃത്തിയാക്കും എന്നൊരു ധാരണ മിക്കയാളുകളിലുമുണ്ട്. നീല നിറത്തിലുള്ള സോപ്പ് ഉപയോഗിച്ച് വസ്ത്രങ്ങൾ അലക്കിയാൽ അവ വൃത്തിയാവുന്നതിനൊപ്പം വെട്ടിത്തിളങ്ങുകയും ചെയ്യും എന്നൊരു വിശ്വാസമുണ്ട്. എന്നാൽ സത്യത്തിൽ ഇത് പലപ്പോഴും വെറുമൊരു ഷേഡ് ഉണ്ടാക്കാന്‍ മാത്രമാണ് സഹായിക്കുക.



എല്ലാ സോപ്പുകളും ഒരുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ഒരിക്കലും ഒരു സോപ്പും കൂടുതൽ തിളക്കം നൽകുന്നില്ല. നീല നിറത്തിലുള്ള സോപ്പ് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ വാങ്ങുന്നത് പച്ച നിറത്തിലുള്ള സോപ്പുകളാണ്. അതുകൊണ്ട് തന്നെ പച്ച നിറത്തിലുള്ള ഡിറ്റര്‍ജന്റുകളും പലപ്പോഴും കണ്ടുവരുന്നു.

Loading...

Leave a Reply

Your email address will not be published.

More News