Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:25 pm

Menu

Published on March 5, 2015 at 5:51 pm

കേരളീയർ എന്തുകൊണ്ടാണ് ഭക്ഷണം കൈകൊണ്ട് വാരികഴിക്കുന്നത്?

why-people-eat-with-their-hands-in-kerala

ഇന്നത്തെ കാലത്ത് ഭക്ഷണം കൈകൊണ്ട് വാരി കഴിക്കുന്നവർ കുറവാണ്. മിക്കയാളുകളും പല കാര്യങ്ങളിലും അന്യരാജ്യങ്ങളിലെ രീതികളാണ് പിന്തുടർന്ന് വരുന്നത്. എന്നാൽ ഭക്ഷണ കാര്യങ്ങളെ കുറിച്ച് വേദകാലങ്ങളിലെ രേഖളിൽ വ്യക്തമായി പറയുന്നുണ്ട്. ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയാണെന്നും എപ്പോഴാണെന്നും.എന്ത് തന്നെയായാലും ഇപ്പോഴും മിക്ക കേരളീയരും കൈകൊണ്ട് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. വാഴയിലയിൽ ഭക്ഷണം വിളമ്പി കൈ കൊണ്ട് വാരി കഴിക്കുന്ന സുഖം ഒരിക്കലും സ്പൂണും ഫോർക്കും മറ്റും ഉപയോഗിച്ച് കഴിക്കുമ്പോൾ കിട്ടില്ല.

Why People Eat With Their Hands in Kerala1

ഇലയിൽ ഭക്ഷണം വിളമ്പി കഴിക്കുന്നത് മനസ്സിനും ആത്മാവിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യും.ഭാരതീയ സംസ്കാരത്തിന്റെ രീതികളിൽ ഒന്നാണ് കൈ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കൽ. ഭക്ഷണം കൈകൊണ്ട് വാരിക്കഴിക്കുന്നതിനെ കുറിച്ച് വേദകാലങ്ങളിലെ രേഖകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതുപ്രകാരം നമ്മുടെ കൈകാലുകൾ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

Why People Eat With Their Hands in Kerala3

അതുപോലെ വിരലുകൾ ഓരോന്നും പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നതുമാണ്. ഈ അഞ്ച് വിരലുകളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ പഞ്ചഭൂതങ്ങളുടെ എല്ലാ ഗുണങ്ങളും ഒരുമിച്ച് നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നുവെന്നാണ് രേഖകളിൽ പറയുന്നത്. ഇതിൽ ചെറുവിരൽ ജലത്തേയും, , മോതിരവിരൽ ഭൂമിയേയും, നടുവിരൽ ആകാശത്തേയും,ചൂണ്ടുവിരൽ വായുവിനെയും, തള്ളവിരൽ അഗ്നിയേയുമാണ് സൂചിപ്പിക്കുന്നത്.

Why People Eat With Their Hands in Kerala5

Loading...

Leave a Reply

Your email address will not be published.

More News