Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:33 am

Menu

Published on March 26, 2016 at 12:36 pm

വിവാഹത്തിനു ശേഷമുള്ള സൗഹൃദങ്ങള്‍ ഒഴിവാക്കണോ ?

why-relationships-change-after-marriage

പലരുടേയും വ്യക്തി ജീവിതങ്ങള്‍ തകരാനുള്ള കാരണം പലപ്പോഴും സൗഹൃദങ്ങളാണ്. ഇത്തരം സൗഹൃദങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും കുടുംബ ജീവിതത്തിലെ വില്ലന്‍. ഏത് സൗഹൃദമായാലും അതിനു ചില വിലക്കുകള് തീര്‍ക്കേണ്ടിടമുണ്ട്. പലപ്പോഴും കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ വന്നതിനു ശേഷമായിരിക്കും പലരും ഇതിനെ ഗൗരവമായി കാണുന്നതും.അതുകൊണ്ട് ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്‍.ദമ്പതിമാർ  എന്തെല്ലാം  കാര്യങ്ങളാണ്  ശ്രദ്ധിക്കേണ്ടത് എന്ന്  നോക്കാം…

ഒളിച്ചുള്ള സംസാരങ്ങള്‍ നിര്‍ത്തുക, ഒളിച്ചുള്ള സംസാരങ്ങള്‍ക്ക് അറുതി വരുത്തുക. സുഹൃത്തുക്കളോട് ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ മുന്നില്‍ വെച്ച് തന്നെ സംസാരിക്കുക.

സുഹൃത്തിന്റെ സ്മാര്‍ട്‌നെസ്സ്, സുഹൃത്തിന്റെ സ്മാര്‍ട്‌നെസ്സിനെക്കുറിച്ച് അധികം പുകഴ്ത്തി സംസാരിക്കാതിരിക്കുക. ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യയോട് നിനക്ക് അവരെപ്പോലെ ആയിക്കൂടെ എന്ന് ചോദിക്കാതിരിക്കുക.

താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക, തങ്ങളുടെ സുഹൃത്തിനെ പങ്കാളിയുമായി താരതമ്യം ചെയ്യുന്നതും പരമാവധി ഒഴിവാക്കുക. താരതമ്യങ്ങള്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല.

സൗന്ദര്യത്തെ പുകഴ്ത്താതിരിക്കുക, പങ്കാളിയുടെ സൗന്ദര്യത്തെ പുകഴ്ത്താതിരിക്കുകയും സുഹൃത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും ചെയ്യുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

പങ്കാളിയെ കുറ്റം പറയാതിരിക്കുക, സുഹൃത്തിനോട് പങ്കാളിയുടെ കുറ്റങ്ങള്‍ പറയാതിരിക്കുക. പങ്കാളിയോട് പറയാത്ത രഹസ്യങ്ങള്‍ സുഹൃത്തിനോട് പറയുന്നവരുണ്ട്. എന്നാല്‍ അത്തരം പ്രവണതകള്‍ അവസാനിപ്പിക്കുക.

സൗഹൃദം ഉപേക്ഷിക്കാതിരിക്കുക, വിവാഹം കഴിച്ചെന്നു കരുതി സൗഹൃദം ഉപേക്ഷിക്കാതിരിക്കുക. നല്ല സുഹൃത്തുക്കള്‍ക്ക് എപ്പോഴും നിങ്ങളെ മനസ്സിലാകും എന്ന് തിരിച്ചറിയുക.

Loading...

Leave a Reply

Your email address will not be published.

More News