Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കരീംഗഞ്ച്: സര്‍ക്കാര്‍ ആശുപത്രികളിൽ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ പാരിതോഷിക തുക തട്ടിയെടുക്കാനായി ആറ് മാസത്തിനിടെ യുവതി ഗര്‍ഭിണിയായത് 85 തവണ. ആസാമിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയായ നേഴ്‌സ് ആണ് പ്രസവാനുകൂല്യം നേടാന്‍ ആറ് മാസത്തിനിടെ 85 തവണ ഗര്‍ഭിണിയായി സര്‍ക്കാരില്‍ നിന്ന് 42,500 രൂപ തട്ടിയെടുത്തത്. ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയ ആരോഗ്യ വകുപ്പിന്റെ പ്രത്യക സംഘമാണ് ആരെയും ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ കണ്ടെത്തിയത്.സര്‍ക്കാര്‍ ക്ലിനിക്കുകളിലെത്തി സുരക്ഷിതമായി കുട്ടിക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 500 രൂപ പാരിതോഷികമാണ് വ്യത്യസ്തമായി തട്ടിപ്പു നടത്താന്‍ ലില്ലിയെ പ്രേരിപ്പിച്ചത്. 85 തവണ ഗര്‍ഭിണിയായി ലില്ലി സര്‍ക്കാരിന്റെ 42,500 രൂപ തട്ടിയെടുത്തു. ലില്ലി ജോലി നോക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടയില്‍ 160 പ്രസവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.തട്ടിപ്പ് വ്യക്തമായതോടെ യുവതിയെ ജോലിയില്‍നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ താന്‍ ചെയ്തതില്‍ അത്രവലിയ തെറ്റൊന്നുമില്ലെന്ന നിലപാടിലാണ് ലില്ലിക്കുള്ളത്. തങ്ങളെപ്പോലുള്ള ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്നും ഇക്കാരണത്താലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതും എന്നാണ് ലില്ലി പറയുന്നത്.
Leave a Reply