Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:27 pm

Menu

Published on January 11, 2016 at 5:32 pm

ശബരിമലിയില്‍ സത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്ന് സുപ്രീം കോടതി

why-should-women-not-be-allowed-in-sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീംകോടതി. ഭരണഘടന വിലക്കാത്ത കാലത്തോളം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടയാനാവുമോയെന്നും കോടതി ചോദിച്ചു.സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ എങ്ങനെ നിരോധനം പ്രായോഗികമാകുമെന്നാണ് സുപ്രീംകോടതി ആരായുന്നത്. എല്ലാ ജാതി മത വിഭാഗങ്ങളും ശബരിമലയില്‍ എത്താറുണ്ട്. . 1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പൂജ നടത്തിയിട്ടില്ലെന്ന് ആര്‍ക്ക് അറിയാമെന്നും സുപ്രീം കോടതി ആരാഞ്ഞു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ ആചാരത്തിന്റെ ഭാഗമാണ് വിലക്കെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ നല്‍കിയ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ആകാമെന്ന മുന്‍ സത്യവാങ് മൂലം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പാടില്ലെന്നാണ് നിലപാടെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.

Loading...

Leave a Reply

Your email address will not be published.

More News