Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:08 pm

Menu

Published on March 1, 2018 at 12:17 pm

കുളിക്കുമ്പോള്‍ ആദ്യം തലയിലേക്ക് വെള്ളമൊഴിക്കല്ലേ….!

why-some-heart-attacks-happen-in-the-bathroom

നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ഏവരിലും ഞെട്ടലുണ്ടാക്കിയ ഒന്നാണ്. എന്നാല്‍ എങ്ങനെയാണ് ബാത്ത്ടബ്ബിലെ വെള്ളത്തില്‍ ശ്രീദേവി മുങ്ങി മരിച്ചതെന്ന സംശയം ഇപ്പോഴും പലര്‍ക്കുമുണ്ട്. മരണത്തെ ചുറ്റിപ്പറ്റി പല ദുരൂഹതകളും വരാന്‍ കാരണവും ഇതാണ്.

എന്നാല്‍ മാര്‍ച്ച് 2017ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ബാത്ത്‌റൂമിലെ മരണങ്ങള്‍ ഇതാദ്യമല്ലെന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ മാത്രം ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000 ല്‍പരം അപകട മരണങ്ങള്‍ സംഭവിക്കാറുണ്ട്.

മാത്രമല്ല ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യത തീരെയില്ലെന്ന് നമ്മള്‍ വിചാരിക്കുന്ന ഇടമാണ് ബാത്ത്‌റൂം. എന്നാല്‍ കാര്യങ്ങള്‍ അങ്ങിനെയല്ല.

കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത ഏറെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ഏറ്റവും വില്ലനാകുന്നത് നമ്മള്‍ സാധാരണ കുളിക്കുന്ന രീതി തന്നെയാണ്.

കുളിക്കുമ്പോള്‍ ആദ്യം തല നനയ്ക്കുന്നതാണ് നമ്മളുടെ പതിവ്. ഇതു തന്നെ തെറ്റായ രീതിയാണ്. കാരണം നമ്മുടെ ശരീരം പൊതുവേ ചൂടുള്ളതാണ്. പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്പോള്‍ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ ശ്രമിക്കും.

ഇതുവഴി രക്തയോട്ടം അതിവേഗത്തിലാകും. തലയിലേക്കു പെട്ടന്നുള്ള ഈ സമ്മര്‍ദ്ദം ചിലപ്പോള്‍ രക്തക്കുഴല്‍പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനു കാരണമാകും.

തലച്ചോറിലെ കോശങ്ങള്‍ക്ക് രക്തം ലഭിക്കാതെ വരുമ്പോള്‍ ആ കോശങ്ങള്‍ നശിക്കുന്നു. അത് സ്‌ട്രോക്കിനു കാരണമാകുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ അടഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതു മൂലമോ സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്‌കാഘാതം.

ഈ അപകടം കണക്കിലെടുത്ത്, കുളിക്കുമ്പോള്‍ ആദ്യം ദേഹം നനച്ച ശേഷമാകണം തലയില്‍ വെള്ളം ഒഴിക്കാന്‍. കാലില്‍നിന്നു മുകളിലേക്ക് തോള്‍ വരെ സാവധാനം വെള്ളം ഒഴിക്കുകയാണ് ചെയ്യേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, മൈഗ്രൈന്‍ ഒക്കെ ഉള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News