Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 6:17 pm

Menu

Published on December 14, 2017 at 3:19 pm

നിങ്ങളുടെ കാറിന്റെ സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ?

why-water-drops-coming-out-of-your-car-exhaust

ഇടയ്‌ക്കെങ്കിലും ട്രാഫിക്കില്‍ സിഗ്‌നല്‍ കാത്ത് കിടക്കുമ്പോള്‍ ചുറ്റുമുള്ള വാഹനങ്ങളെ നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടാകും. വല്ല ലക്ഷ്വറി വാഹനമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട്. അടിമുടി നോക്കിയിരിക്കും.

എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നിലുള്ള വാഹനത്തിന്റെ സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. 4-5 സെക്കന്‍ഡുകളുടെ ഇടവേളകളിലാണ് വെള്ളത്തുള്ളികള്‍ തുടര്‍ച്ചയായി സൈലന്‍സറില്‍ നിന്നും ഇത്തരത്തില്‍ ഇറ്റു വീഴുക.

മറ്റുള്ളവരുടെ കാറിനു മാത്രമല്ല നിങ്ങളുടെ കാറിനും ഇതേ അവസ്ഥയുണ്ടാകും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സൈലന്‍സറില്‍ നിന്നും വെള്ളം വീഴുന്നതെന്ന് ചിന്തിച്ചിട്ടില്ലേ. കാറിന്റെ എന്തെങ്കില്‍ പ്രശ്നം കാരണമാണോ സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നതെന്ന സംശയവുമായി ചിലരെങ്കിലും മെക്കാനിക്കിനെ സമീപിക്കാറുണ്ട്.

കാറിന് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നതെന്നായിരിക്കും മിക്കപ്പോഴും മറുപടി. എന്നാല്‍ ഇതിനു പിന്നിലെ കാരണം എന്താണെന്ന് അറിയേണ്ടേ.

കാര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് സൈലന്‍സറില്‍ നിന്നുള്ള ഈ വെള്ളം. പെട്രോള്‍ തന്മാത്രയുടെ രാസസൂത്രം ഇ8ഒ18 എന്നാണ്. പെട്രോള്‍ കമ്പസ്റ്റ്യന്‍ (ജ്വലനം) നടത്തി ഹൈഡ്രോകാര്‍ബണിനെ കാര്‍ബണ്‍ ഡൈഓക്സൈഡും വെള്ളവുമായി (H20) വേര്‍തിരിച്ചാണ് ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്.

ഉദാഹരണത്തിന് 25 ഓക്സിജന്‍ കണികകള്‍ക്ക് ഒപ്പം രണ്ട് ഹൈഡ്രോകാര്‍ബണ്‍ കണങ്ങളാണ് എഞ്ചിനിലുള്ളതെന്ന് സങ്കല്‍പിക്കുക. സമ്മിശ്ര രൂപത്തിലുള്ള ഇവ രണ്ടും സ്പാര്‍ക്ക് പ്ലഗില്‍ നിന്നും കത്തിക്കപ്പെടും. പിന്നാലെ സൈലന്‍സര്‍ പൈപില്‍ നിന്നും 16 കാര്‍ബണ്‍ ഡൈഓക്സൈഡ് തന്മാത്രകളും 18 ജല കണങ്ങളുമാണ് പുറത്ത് വരിക. ചില കാറുകള്‍ കൃത്യമായ അനുപാതത്തില്‍ ഇന്ധനം ദഹിപ്പിക്കണമെന്നില്ല.

കുറഞ്ഞ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡും (CO), കത്തിതീരാത്ത ഹൈഡ്രോകാര്‍ബണുകളും (C8H18), നൈട്രജന്‍ ഓക്സൈഡും (NO2) എഞ്ചിന്‍ എക്സ്ഹോസ്റ്റ് പോര്‍ട്ടില്‍ നിന്നും കാര്‍ബണ്‍ ഡൈഓക്സൈഡിനും ജലത്തിനുമൊപ്പം പുറത്ത് വരാം.

കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള ഉപദ്രവകാരികളായ വാതകങ്ങളെ നിരുപദ്രവ മിശ്രിതങ്ങളാക്കി മാറ്റുകയാണ് കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകളുടെ ജോലി. അതിനാല്‍ ടെയില്‍ പൈപില്‍ നിന്നും ജലം പുറത്ത് വരുന്നത് എഞ്ചിനില്‍ നടക്കുന്ന കമ്പസ്റ്റ്യന്റെ ഭാഗമാണ്.

എഞ്ചിനും എക്സ്ഹോസ്റ്റ് സംവിധാനവും പൂര്‍ണമായും ചൂടുപിടിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ സൈലന്‍സറില്‍ നിന്നും ജലം പുറത്ത് വരിക. പിന്നാലെ എഞ്ചിന്‍ ചൂടാകുന്നതോടെ ജലം ആവിയായാണ് സൈലന്‍സറില്‍ നിന്നും പുറത്തേക്ക് വരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News