Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:26 pm

Menu

Published on November 27, 2017 at 11:27 am

മരണ വീട്ടില്‍ പോയാല്‍ കുളിക്കണം എന്ന് പറയുന്നതിനു പിന്നിലെ കാരണം?

why-you-should-have-to-bath-after-death-home-visit

മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കണം എന്നത് പണ്ടു കാലം മുതല്‍ക്കേ തുടര്‍ന്ന് വരുന്ന ഒരു ആചാരമാണ്. ഭൂരിഭാഗം മതങ്ങളിലും ഇന്നും ഈ ആചാരം നിലനില്‍ക്കുന്നുണ്ട്.

ഇത് ഒരു വിശ്വാസത്തിന്റെ ഭാഗംകൂടിയായിരുന്നു. മരിച്ച ആളിന്റെ പ്രേതം അല്ലെങ്കില്‍ ആത്മാവ് കാണാന്‍ ചെല്ലുന്ന ആളിന്റെ ദേഹത്ത് കയറുമെന്നും അതുകൊണ്ട് അടിച്ചു നനച്ചു കുളിക്കണമെന്നും പറയുന്നതെന്നൊക്കെയായിരുന്നു വിശ്വാസം.

പണ്ടുള്ളവര്‍ അത് അക്ഷരം പ്രതി ചെയ്തു വന്നിരുന്നെങ്കിലും, ഇന്നത്തെ തലമുറ അതിനെ അന്ധവിശ്വാസം ആയി മുദ്ര കുത്തുന്നു. എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്. മാത്രമല്ല, ശാസ്ത്രീയമായ ചില വശങ്ങളും ഇതിനു പിന്നിലുണ്ട്.

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ശരീരത്തില്‍ നിന്നും പുറത്ത് വരുന്നത് സൂക്ഷ്മമായ അണുക്കളും ബാക്റ്റീരിയകളും ആണ്. ഇത് ഏറെ അപകടകാരികളും ആയിരിക്കും. ഇത് അന്തരീക്ഷത്തില്‍ വ്യാപിക്കുകയും നമ്മള്‍ അവിടേയ്ക്ക് ചെല്ലുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ ഇടയാക്കുകയും ചെയ്യും.

കുളിച്ച് വൃത്തിയാകുകയാണെങ്കില്‍ ഈ അണുക്കള്‍ ദോഷം ചെയ്യില്ല. പ്രതിരോധ ശേഷി കുറവായവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. അവരാണ് മരണ വീട്ടില്‍ പോയാല്‍ തീര്‍ച്ചയായും കുളിക്കേണ്ടത്. അല്ലെങ്കില്‍ അസുഖങ്ങള്‍ ബാധിക്കാനിടവരും.

ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്പോള്‍ ഊര്‍ജ്ജം ശരീരമാസകലം വ്യാപിക്കുകയും അത് ശരീരത്തിലെ വിഷാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

മരണ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാത്തതും ഇതേ പോലെ തന്നെ ആരോഗ്യ കാരണം തന്നെയാണ്. പ്രധാനമായും ആരോഗ്യത്തിനെ മുന്‍ നിര്‍ത്തി തന്നെയാണ് കാരണവന്മാര്‍ മരണ വീട്ടില്‍ പോയാല്‍ കുളിക്കണം എന്നുള്ള ചടങ്ങ് ഉണ്ടാക്കി വച്ചിരിക്കുന്നത്. വീട്ടില്‍ പോലും മരണം സംഭവിച്ചാല്‍ ആളു കിടന്ന കട്ടില്‍ കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ചെയ്യുന്നതും ഈ കാരണങ്ങള്‍ കൊണ്ടു തന്നെയാണ്.

ഇനി ഇതിനു പിന്നിലെ വിശ്വാസം എന്തെല്ലാം എന്ന് നോക്കാം. മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനര്‍ജി മുഴുവന്‍ നെഗറ്റീവായിരിക്കും. ഇത് നമ്മുടെ ഓറയില്‍ അതായത് ഊര്‍ജ്ജ ശരീരത്തില്‍ കയറിപ്പറ്റിയാല്‍ വലിയ പ്രശ്‌നമാണ്.

അതുകൊണ്ടാണ് കുളിക്കണമെന്ന് പറയുന്നതും. കുളിക്കുമ്പോള്‍ അല്‍പം ഉപ്പുപൊടി ചേര്‍ത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിറ്റിയേയും കളയുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാല്‍ അവിടത്തെ നെഗറ്റിവിറ്റിയും ഇല്ലാതാകുമെന്നും വാസ്തു ശാസ്ത്രത്തില്‍ പറയുന്നു.

വരും തലമുറയെ ഈ വിശ്വാസത്തിന്റെ പേരില്‍ പറഞ്ഞു മനസ്സിലാക്കാതെ ശാസ്ത്രീയമായിട്ടുള്ള ദോഷങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല. മൃതദേഹത്തില്‍ തൊടുന്നതിനു മുമ്പും കര്‍മ്മം കഴിഞ്ഞും ഉടുത്തിരിക്കുന്ന തുണിയോടു കൂടെ കുളിക്കണം.

മരിച്ച് മൂന്ന് മണിക്കൂറിന് മുമ്പ് തന്നെ പച്ച മാവിന്‍ വിറകില്‍ ആണ് ദഹിപ്പിക്കേണ്ടത്. അപ്പോള്‍ പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷമലിനീകരണം ഒഴിവായി കിട്ടുകയും ചെയ്യും. ശേഷം ബലികാക്കകളെ ക്ഷണിക്കുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാനും ഇഴജന്തുക്കളേയും, നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനുമാണ്.

Loading...

Leave a Reply

Your email address will not be published.

More News