Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 7:22 pm

Menu

Published on January 4, 2019 at 2:10 pm

പ്രഭാത ഭക്ഷണത്തിന് പുഴുങ്ങിയ മുട്ട ഗുണം ഇരട്ടി…

why-you-should-include-boiled-egg-breakfast

മുട്ടയുടെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് ആര്‍ക്കും വലിയ സംശയമൊന്നുമുണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരമായ ഒന്നാണ് മുട്ട. ധാരാളം വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം ഒത്തിണങ്ങിയ മുട്ട ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. മുട്ട പല രീതിയിലും പാകം ചെയ്യാം. ഇതു ബുള്‍സൈ ആയും ഓംലറ്റായും കറി വച്ചും ബുര്‍ജിയായും പുഴുങ്ങിയുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. ചുരുക്കം ചിലര്‍ ഇത് പച്ചയ്ക്കും കഴിയ്ക്കും.

ഏതു ഭക്ഷണമാണെങ്കിലും കഴിയ്ക്കുന്ന സമയവും രീതിയുമെല്ലാം ഏറെ പ്രധാനമാണ്. ഇതു പോലെയാണ് മുട്ടയുടെ കാര്യവും. മുട്ടയുടെ കാര്യത്തിലും പാചക രീതിയും കഴിയ്ക്കുന്ന സമയവുമെല്ലാം പ്രധാനപ്പെട്ടതു തന്നെയാണ്. മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം പറയാന്‍. എണ്ണ ചേര്‍ക്കാത്ത പാചക രീതിയെന്നതാണ് ഈ ഗുണം കൂടുതല്‍ നല്‍കുന്നത്. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതു പോലെ തന്നെ ഇത് രാവിലെ പ്രാതലിന് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുട്ട കഴിയ്ക്കാന്‍ പറ്റിയ സമയം രാവിലെ പ്രാതലിനാണ് എന്നതാണ് വാസ്തവം. അതും പുഴുങ്ങിയ മുട്ട. എന്നാല്‍ പലരും പ്രാതലിന് മുട്ട കഴിയ്ക്കുമെങ്കിലും ഇത് ഓംലറ്റായോ ബുള്‍സൈ ആയോ എല്ലാമാണ് കഴിയ്ക്കാറ്.

ഊര്‍ജം

ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട ഊര്‍ജം നല്‍കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് പുഴുങ്ങിയ മുട്ട രാവിലെ കഴിയ്ക്കുന്നതെന്നു വേണം, പറയാന്‍. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള മികച്ചൊരു വഴിയാണിത്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍, അമിത ഭക്ഷണം കുറയ്ക്കാന്‍ പ്രാതലിന് പുഴുങ്ങിയ മുട്ട നല്ലതാണ്. മുട്ടയിലെ പ്രോട്ടീനാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. ഇത് വയര്‍ പെട്ടെന്നു നിറയാന്‍, വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് അമിത ഭക്ഷണം ഒഴിവാക്കാനും നല്ലതാണ്. ഇതില്‍ അല്‍പം കുരുമുളകു പൊടി കൂടി ചേര്‍ക്കുന്നത് അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടിയും കൊഴുപ്പും പെട്ടെന്നു നീക്കാന്‍ സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പ്രാതലിന് പുഴുങ്ങിയ മുട്ട തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന്‍ ഇത് സഹായിക്കും. മുട്ടയിലെ കൊളീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.കോശങ്ങള്‍ക്കു വേണ്ട ഊര്‍ജം നല്‍കി ബുദ്ധിശക്തിയും ഓര്‍മ ശക്തിയുമെല്ലാം മെച്ചമാക്കാന്‍ ഇതു സഹായിക്കും.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌ വിറ്റാമിന്‍ ഡി ആവശ്യമാണ്‌. കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ്‌ വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക്‌ കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ ഉയരും. പുഴുങ്ങിയ മുട്ടയില്‍ കാല്‍സവ്യും ഒപ്പം വൈറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. ഇതു വഴി എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇതെന്നു പറയാം.

കൊളസ്‌ട്രോള്‍

എണ്ണയില്ലാത്തതു കൊണ്ടു തന്നെ മുട്ട പുഴുങ്ങിയത് രാവിലെ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ പേടി വരുത്തുന്നില്ലെന്നു വേണം, പറയാന്‍. പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌ മുട്ടയിലുള്ളത്‌ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പുമാണ്‌.ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല.എണ്ണ ചേര്‍ത്തുള്ള പാചകം മുട്ടയുടെ ഗുണം കുറയ്ക്കുകയാണ് ചെയ്യുന്നത്. പുഴുങ്ങിയ മുട്ടയാണ് ഇതിനുള്ള പരിഹാരം.

മസില്‍

മസില്‍ താല്‍പര്യങ്ങളുള്ളവര്‍ക്ക് രാവിലെ ഒരു പുഴുങ്ങിയ മുട്ട ഏറെ ഗുണം നല്‍കും. ഇതിലെ പ്രോട്ടീന്‍ മസിലുകള്‍ വളരുവാനും മസിലുകളുടെ ഉറപ്പിനും സഹായിക്കുന്ന ഒന്നാണ്. രാവിലെ ഇതു കഴിയ്ക്കുമ്പോള്‍ ഇതിലെ പോഷകങ്ങള്‍ ശരീരം കൂടുതലായി ആഗിരണം ചെയ്യുന്നതാണ് ഗുണം നല്‍കുന്നത്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും മുട്ട ഏറെ നല്ലതാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ മസിലുകള്‍ രൂപപ്പെടുന്നതിനും രോമ വളര്‍ച്ചയ്ക്കും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്.

Health Benefits of Egg Whites

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പുഴുങ്ങിയ മുട്ട പ്രാതലിന് ഉള്‍പ്പെടുത്തുന്നത്. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിയ്ക്കുന്നതാണ് ഒരു കാരണം. ഇതുവഴി വാസോഡയലേഷന്‍ എന്നൊരു അവസ്ഥയൊഴിവാകും. രക്തക്കുഴലുകള്‍ വികസിച്ച് കൂടുതല്‍ രക്തം എത്തുന്ന അവസ്ഥയാണിത്. ഇതുവഴി രക്തം കട്ട പിടിയ്ക്കാനുളള സാധ്യത വര്‍ദ്ധിയ്ക്കുന്നു. ബിപി നിയന്ത്രിച്ചു നിര്‍ത്തി ഈ അവസ്ഥ തടയാന്‍ മുട്ട സഹായിക്കും. രക്തപ്രവാഹം നിയന്ത്രിയ്ക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതുമെല്ലാം ബാക്കി ഗുണങ്ങള്‍ നല്‍കുന്നു.

പ്രതിരോധശേഷി

പ്രാതലിന് പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും കുട്ടികളില്‍. ഇതിലെ വിവിധങ്ങളായ പോഷകങ്ങളാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്.

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് പുഴുങ്ങിയ മുട്ട. ഇതിലെ കരാറ്റനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിലടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയും.

അനീമിയ

അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുഴുങ്ങിയ മുട്ട പ്രാതലിന് ഉള്‍പ്പെടുത്തുന്നത്. ഇതിലെ വൈറ്റമിന്‍ ബി 12 ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ദിവസവും ഇതേ രീതിയില്‍ മുട്ട കഴിയ്ക്കുന്നത് രക്തോല്‍പാദനവും രക്തപ്രവാഹവുമെല്ലാം മെച്ചപ്പെടുത്തുന്നു.

ചര്‍മത്തിന്റെ ആരോഗ്യം

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് രാവിലെ പുഴുങ്ങിയ മുട്ട. ഇത് ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കുന്ന കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മം അയഞ്ഞു തൂങ്ങി പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതു തടയും. രക്തപ്രവാഹം ചര്‍മത്തിനും നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News