Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:54 am

Menu

Published on December 15, 2017 at 12:55 pm

മഴ നനഞ്ഞാല്‍ കാര്‍ ഉടനടി കഴുകണമെന്ന് പറയാന്‍ കാരണമെന്തെന്ന് അറിയാമോ?

why-you-should-wash-your-car-after-rain

സ്വന്തം വാഹനം ഏതായാലും അത് വൃത്തിയായി കൊണ്ടുനടക്കാന്‍ ആഗ്രഹിക്കാത്തരുണ്ടാകുമോ. എങ്കിലും ദിവസവും കഴുകാനുള്ള മനസൊന്നും ആര്‍ക്കും ഉണ്ടാകില്ല. ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കലായിരിക്കും പലരുടെയും കാര്‍ കഴുകല്‍.

ചിലര്‍ക്ക് ഒരു മഴ പെയ്താല്‍ കൂടുതല്‍ സന്തോഷം. ഒരുപരിധി വരെ മഴവെള്ളത്തില്‍ കാര്‍ വൃത്തിയായി കിട്ടുമല്ലോ എന്നോര്‍ത്ത്. മഴയില്‍ കാറില്‍ പറ്റിയിരിക്കുന്ന ചെളിയും പൊടിയും ഏറെക്കുറെ വൃത്തിയാക്കപ്പെടുമെന്നാണ് പലരുടെയും വിശ്വാസം.

എന്നാല്‍ ഈ പതിവ് നല്ലതാണോ? യാഥാര്‍ത്ഥത്തില്‍ കാറില്‍ മഴവെള്ളമേല്‍ക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് എത്രപേര്‍ക്കറിയാം.

കാരണം വായുവിലുള്ള മാലിന്യങ്ങളും മറ്റും അടങ്ങുന്നതാണ് മഴവെള്ളം. ഇത് വെള്ളത്തിന്റെ അമ്ലത്വം വര്‍ദ്ധിപ്പിക്കും. മഴയ്ക്ക് ശേഷം കാര്‍ പെയിന്റിന് മേലെ പ്രത്യക്ഷപ്പെടുന്ന ജല കണങ്ങളുടെ പാടുകള്‍ ഈ അമ്ലത്വത്തിന്റെ സൂചനയാണ്.

മഴ നനഞ്ഞ ശേഷം കാറിന് മേലുള്ള ജലം നീരാവിയായി പോകുമെങ്കിലും മാലിന്യങ്ങള്‍ സൂക്ഷമപാളിയായി കാറിന് പുറത്തുതന്നെ തന്നെ അടിഞ്ഞുകൂടും. ഇത് എക്സ്റ്റീരിയര്‍ പെയിന്റ് ഫിനിഷില്‍ മങ്ങലേല്‍പിക്കും. അതിനാല്‍ മഴയ്ക്ക് ശേഷം കാര്‍ വൃത്തിയായി കഴുകാതിരുന്നതാല്‍ പെയിന്റ് അതിവേഗം മങ്ങും.

മഴയ്ക്കൊപ്പം മഞ്ഞും കാര്‍ പെയിന്റിനെ സാരമായി ബാധിക്കും. മഞ്ഞിലുപരി മഞ്ഞ് ഉരുകാന്‍ റോഡില്‍ ഉപയോഗിക്കുന്ന റോഡ് സാള്‍ട്ടുകളും കാറില്‍ ഏറെ ദോഷം ചെയ്യും. പാശ്ചാത്യരാജ്യങ്ങളിലാണ് ഇതിന്റെ ഉപയോഗം കൂടുതല്‍. റോഡ് സാള്‍ട്ടില്‍ ഉള്ളടങ്ങിയിട്ടുള്ള രാസഘടകങ്ങളാണ് പെയിന്റില്‍ കോട്ടം വരുത്തുക.

അതിനാല്‍ മഞ്ഞ് പ്രദേശത്തിലൂടെ സഞ്ചരിച്ച കാര്‍ കുറഞ്ഞ പക്ഷം പത്ത് ദിവസത്തിനുള്ളിലെങ്കിലും വൃത്തിയായി കഴുകേണ്ടതുണ്ട്. മാത്രമല്ല കാര്‍ കഴുകുമ്പോള്‍ ശുദ്ധമായ വെള്ളം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് കാര്‍ വൃത്തിയാക്കുന്നതാണ് നല്ലത്. കഴുകിയതിന് ശേഷമുള്ള വെള്ളം അതിവേഗം തുടച്ച് നീക്കാന്‍ മൈക്രോ ഫൈബറിന് സാധിക്കും. മൃദുവായതിനാല്‍ തന്നെ തുടച്ച പാടുകളും കാറിലുണ്ടാകില്ല.

ഉണങ്ങിയ തുണി ഉപയോഗിച്ച് കാര്‍ തുടയ്ക്കാന്‍ ശ്രമിച്ചാല്‍ തിളക്കം പെട്ടെന്ന് നഷ്ടപ്പെടും. പൊടിപടലങ്ങള്‍ പെയിന്റിന് മേല്‍ സ്‌ക്രാച്ചുകളും പാടുകളും വീഴ്ത്തുമെന്നതാണ് ഇതിന് കാരണം. നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് നല്ലത്.

Loading...

Leave a Reply

Your email address will not be published.

More News