Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:56 pm

Menu

Published on November 9, 2017 at 10:26 am

വീട്ടുജോലികളെല്ലാം ഭർത്താവ് തന്നെ ചെയ്യുന്നെന്ന പരാതിയുമായി ഭാര്യ വിവാഹമോചനത്തിന് കോടതിയിൽ

wife-complaints-court-husband-doing-her-work-too

വീട്ടുജോലികൾ എല്ലാം ഞാൻ തന്നെ ഒറ്റക്ക് ചെയ്യണം, ഭർത്താവ് ഒന്നും സഹായിക്കാറില്ല എന്നൊക്കെ പറഞ്ഞാണ് ഭാര്യമാർ പൊതുവെ പരാതിപ്പെടാത്താറുള്ളത്. എന്നാൽ ഇവിടെ ഈ സ്ത്രീയുടെ കാര്യത്തിൽ സംഭവം നേരെ തിരിച്ചാണ്. പക്ഷേ,സമര്‍ എന്ന ഈ 28കാരിയുടെ പരാതി നേരെ തിരിച്ചാണ്. ഭർത്താവ് തന്നെ ഒരു പണിയും എടുക്കാൻ അനുവദിക്കില്ല, എല്ലാം ഒറ്റക്ക് ചെയ്യുകയാണ് എന്നും പറഞ്ഞാണ് ഇവർ കോടതിയിൽ വിവാഹമോചനത്തിനായി പരാതി നല്കിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച ആയിട്ടേയുള്ളു ഇവർ. ‘അദ്ദേഹം തന്നെ ഭക്ഷണം പാകം ചെയ്യും, വീട് വൃത്തിയാക്കും, വസ്ത്രങ്ങള്‍ അലക്കും. എന്നെ ഇതൊന്നും ചെയ്യാന്‍ അനുവദിക്കുന്നില്ല. ഹോട്ടല്‍ മുറിയിലെ അതിഥിയെപ്പോലെ ജീവിച്ചെനിക്ക് മടുത്തു. ഇങ്ങനെയായാല്‍ ബോറടിച്ച്‌ ഞാന്‍ മരിച്ചുപോകും.’ സമറിന്റെ പരാതിയി ഇങ്ങനെയാണ്.

സംഭവം നടന്നത് ഈജിപ്തിലാണ്. ഇവിടെ ന്യൂ കെയ്റോയിലെ കുടുംബക്കോടതിയിലാണ്ഈ സ്ത്രീ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. 31കാരനായ തന്റെ ഭര്‍ത്താവിനെതിരെയാണ് ഈ രീതിയിൽ ഒരു പരാതി നൽകിയിരിക്കുന്നത്. വീട്ടിലെ പണികളെല്ലാം ഭർത്താവ് തന്നെ ചെയ്യുകയാണ്. പാചകമായാലും അലക്കൽ ആയാലും എല്ലാം തന്നെ ഭർത്താവ് ചെയ്യുന്നു. ഭാര്യക്ക് ആകെയുള്ള പണി ഭർത്താവ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക എന്നത് മാത്രമാണ്. ഇത് കാരണം ഭാര്യക്ക് വീട്ടിൽ എന്തോ താൻ ഒരു അതിഥിയെ പോലെ നിൽക്കുകയാണെന്ന് ഫീൽ ഉണ്ടാവുകയാണ്. ഒപ്പം തനിക്ക് ബോറടിക്കുന്നു എന്നുകൂടി ഇവർ നൽകിയ പരാതിയിൽ പറയുന്നു. വിവാഹമോചനമല്ലാതെ മറ്റൊരു പോംവഴി ഇതിനില്ലെന്നും സമര്‍ കൂട്ടിച്ചേർക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News