Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാൽ : 50കാരൻ പതിനാലുകാരിയെ 3 മാസമായി നിരന്തരം പീഡിപ്പിച്ചു, പീഡനത്തിന് സഹായം നൽകിയത് 45കാരിയായ ഭാര്യ. വ്യാഴാഴ്ച ഭോപ്പാലിലെ മോറെന ജില്ലയിലെ ഗണേഷ്പുര എന്ന ഗ്രാമത്തിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വയർ തുടരെ തുടരെ കൂടി വരുന്നത് കണ്ട മാതാപിതാക്കൾ പെണ്‍കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ആണ് പീഡന വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ പെണ്‍കുട്ടിയെ കൂടി ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോൾ ആണ് പെണ്‍കുട്ടി 3 മാസം ഗർഭിണി ആണെന്ന് അറിയുന്നത്. സംഭവത്തിൽ പപ്പു കവാഡിയ (50) പപ്പുവിന്റെ ഭാര്യ അമീന (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസങ്ങൾക്ക് മുൻപ് പപ്പു മിഠായി തരാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തന്റെ വീടിലെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഭർത്താവും പെണ്‍കുട്ടിയും മുറിയിൽ കയറിയ ഉടനെ അമീന വാതിൽ പൂട്ടിയിടും. പീഡന ശേഷം തന്നെ ഭീഷണി പെടുത്തുമായിരുന്നു എന്ന് പെണ്‍കുട്ടിയെ പോലീസിനോട് പറഞ്ഞു.
മോറെനയിൽ ഇതു രണ്ടാം തവണയാണ് ഭാര്യയുടെ സഹായത്തോടെ ഭർത്താവു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സംഭവം പുറത്തു വരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു മുൻപത്തെ സംഭവം.
–
—
കടപ്പാട്: The Times of India
Leave a Reply