Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:18 pm

Menu

Published on June 5, 2018 at 10:17 am

പൂച്ചയെ തല്ലിയ ഭർത്താവിനെ ഭാര്യ വെടിവച്ച് കൊന്നു

wife-killed-husband-to-save-a-cat

ടെക്സാസ്: കാണാതായ വളർത്തുപൂച്ച തിരിച്ചുവന്നപ്പോൾ അടിച്ചോടിക്കാന്‍ ശ്രമിച്ച ഭർത്താവിനെ ഭാര്യ വെടിവെച്ചു കൊന്നു. മേരി ഹാരിസണ്‍ എന്ന നാല്‍പ്പത്തേഴുകാരിയാണ് പിടിയിലായത്. ദല്ലാസിലുള്ള വീട്ടിലാണ് ഇവരുടെ ഭര്‍ത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവിന് വെടിയേറ്റതിന് പിന്നാലെ പൊലസിനെ വിളിച്ച് വിവരം പറഞ്ഞത് മേരി തന്നെയായിരുന്നു. പൊലീസ് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും നാല്‍പ്പത്തൊമ്പതുകാരനായ ഡെക്സ്റ്റര്‍ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മേരിയെ അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിനെ വെടിവച്ചത് താന്‍ തന്നെയാണെന്ന് മേരി പൊലീസിന് മൊഴി നല്‍കി. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Loading...

Leave a Reply

Your email address will not be published.

More News