Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:13 am

Menu

Published on February 16, 2018 at 10:44 am

ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഭാര്യ

wife-seeks-complete-ban-porn-sites-husband-addicted-porn

ന്യൂഡല്‍ഹി: രാജ്യത്ത് പോണ്‍ വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍.

തന്റെ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും അതിനാല്‍ ഇത്തരം സൈറ്റുകള്‍ നിരോധിക്കണമെന്നുമാണ് ഭാര്യയുടെ ആവശ്യം. ഭര്‍ത്താവിന്റെ ഈ ദുശീലം മൂലം തങ്ങളുടെ വിവാഹ ജീവിതം തകര്‍ന്നിരിക്കുകയാണെന്നും അതിനാല്‍ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് മുംബൈ സ്വദേശിനിയായ യുവതിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു വര്‍ഷത്തോളമായി ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണ്. നല്ല വിദ്യാഭ്യാസമുള്ള തന്റെ ഭര്‍ത്താവ് ഇത്തരം വീഡിയോകള്‍ക്ക് അടിമയായെങ്കില്‍ രാജ്യത്തെ യുവാക്കളെ വളരെയേറെ ദോഷകരമായി ബാധിക്കുന്ന പ്രശ്‌നമായി ഇതു മാറിയിരിക്കാമെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

അശ്ലീല ചിത്രങ്ങളുടെ അടിമയായതോടെ മുപ്പത്തഞ്ചുകാരനായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതായും യുവതി ഹര്‍ജിയില്‍ പറയുന്നു. നിത്യജീവിതത്തിലെ പലകാര്യങ്ങളും ഭര്‍ത്താവ് അവഗണിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും ഇതിനോടകം തന്നെ കുടുംബ കോടതിയെ സമീപിച്ചതായും യുവതി പറഞ്ഞു. ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ ഹര്‍ജി നല്‍കിയ കമലേഷ് വാസ്വാനി എന്ന അഭിഭാഷകന്‍ മുഖേനയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ലൈംഗിക സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉളളടക്കം വൈവാഹീക ജീവിതത്തെ തകര്‍ക്കുന്നതും, ഭാരതീയ മൂല്യങ്ങള്‍ക്ക് എതിരായ ആശയങ്ങളുമാണെന്ന് പരാതിയില്‍ പറയുന്നു. രണ്ട് കുട്ടികളുടെ പിതാവും, വിദ്യാസമ്പന്നനും ഉന്നത ഉദ്യോഗം കൈകാര്യം ചെയ്യുകയും ചെയ്യുന്ന തന്റെ ഭര്‍ത്താവിന് ഇങ്ങനെയൊരു അവസ്ഥ വന്നിട്ടുണ്ടെങ്കില്‍ നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും ഇത്തരം ആസകതിയുളളവരാണെന്നാണ് പരാതിക്കാരിയുടെ വാദം.

Loading...

Leave a Reply

Your email address will not be published.

More News