Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:28 pm

Menu

Published on February 6, 2018 at 1:14 pm

അര്‍ധരാത്രി മേല്‍ക്കൂര തകര്‍ത്ത് കാട്ടുപോത്ത് വീട്ടിനുള്ളില്‍; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

wild-buffalo-brake-roof-and-enter-in-house

മറയൂര്‍: ഇടുക്കി മറയൂര്‍ പള്ളനാട്ടില്‍ മേല്‍ക്കൂര തകര്‍ത്ത് ഭീമന്‍ കാട്ടുപോത്ത് വീടിനുള്ളിലേക്ക് ചാടി വീണു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.

മൂന്നാര്‍ മറയൂര്‍ പാതയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പള്ളനാട്ടില്‍ 2 മാസം മുന്‍പ് താമസമാരംഭിച്ച രാംകുമാറിന്റെ വീട്ടിലേക്കാണ് കാട്ടുപോത്ത് ചാടിവീണത്. സമീപത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന രാംകുമാറും ഭാര്യ മേനകയും അത്ഭുതമായി രക്ഷപെട്ടു.

തിട്ടയായ ഭാഗത്തു നിന്നും വീടിന്റെ മേല്‍ക്കൂരയായി ഇട്ടിരുന്ന ആസ്ബറ്റോസ് ഷീറ്റ് തകര്‍ത്ത് അകത്ത് ചാടിയ കാട്ടുപോത്ത് വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ തകര്‍ത്തു. വീടിനുള്ളിലുണ്ടായിരുന്ന ടി.വി, അലമാര, കിടക്ക തുടങ്ങിയവയാണ് കാട്ടുപോത്ത് നശിപ്പിച്ചത്.

നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടും ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ സംരക്ഷണ വേലി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടും പ്രദേശവാസികള്‍ വീടിനുള്ളില്‍ കുടുങ്ങിയ കാട്ടുപോത്തിനെ 10 മണിക്കൂറോളം നാട്ടുകാര്‍ തുറന്നു വിടാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വനപാലകരും പൊലീസുമെത്തി ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് രാവിലെ 10.30 ഓടെ പോത്തിനെ തുറന്നുവിടുകയായിരുന്നു.

രാത്രി കാലങ്ങളില്‍ പ്രദേശത്ത് സ്ഥിരമായി ചുറ്റി തിരിയുന്ന കാട്ടുപോത്തുകളില്‍ ഒന്നാണിതെന്നും. ഇതിനാല്‍ മനുഷ്യ ജീവന് വരെ ഭിഷണിയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കൂടാതെ പ്രദേശത്ത് കൃഷി ചെയ്തിട്ടുള്ള വാഴ, കവുങ്ങ്, കാപ്പി, കുരുമുളക് പോലുള്ള വിളകളെ വ്യാപകമായി നശിപ്പിച്ച് വരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി സംരക്ഷവേലി നിര്‍മ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Loading...

Leave a Reply

Your email address will not be published.

More News