Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 3:19 pm

Menu

Published on November 24, 2017 at 11:21 am

ഫോട്ടോയെടുക്കാന്‍ ശ്രമം; യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

wild-elephant-kills-man-in-west-bengal

കൊല്‍ക്കത്ത: നമ്മുടെ നാട്ടിലെ പല ദേശീയ പാതകളും കടന്നുപോകുന്നത് ആനത്താരികളിലൂടെയാണ്. ആനകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന വഴികളെയാണ് ആനത്താരികളെന്ന് പറയുന്നത്. കേരള-മൈസൂര്‍ റോഡ് ഇതിനൊരു ഉദാഹരണമാണ്. ഈ വഴി സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആനകളെ കാണാന്‍ സാധിക്കുകയും ചെയ്യും.

എന്നാല്‍ ഈ സമയം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. ഇത്തരത്തില്‍ ഒരു അപകടമാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസമുണ്ടായത്.

ഇവിടെ ദേശീയ പാതയോരത്ത് കണ്ട കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ലടഗുരി വനപ്രദേശത്തായിരുന്നു സംഭവം.

എന്‍എച്ച് 31 ലൂടെയുള്ള യാത്രാമധ്യേ റോഡില്‍ കാട്ടാന നില്‍ക്കുന്നതു കണ്ട സാദിക് റഹ്മാന്‍ എന്ന 40-കാരന്‍ ഫോട്ടോയെടുക്കാനാണ് കാറില്‍ നിന്ന് പുറത്തിറങ്ങിയത്. ഫോട്ടോയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു.

ആന റോഡ് മുറിച്ചു കടക്കുന്നതിനാല്‍ വാഹനങ്ങളെല്ലാം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കാറില്‍ നിന്നിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതാണ് സാദിക്കിന് വിനയായത്. ആനയുടെ അപ്രതീക്ഷിതമായ നീക്കത്തില്‍ സാദിക് ഓടിമാറാന്‍ സാധിച്ചില്ല. ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം തന്നെ സാദിക്ക് മരിച്ചെങ്കിലും 15 മിനുട്ടോളം ആന സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ ഒന്നും ചെയ്യാനാവാതെ മറ്റ് യാത്രക്കാര്‍ കുഴങ്ങി. ജല്‍പായ്ഗുരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് സാദിഖ്.

ആനത്താരിയായ ഇവിടെ ആനകള്‍ സഞ്ചരിക്കുന്നത് സാധാരണമാണ്. പക്ഷെ ആരും വാഹനത്തില്‍ നിന്ന് ഈ സമയം പുറത്തിറങ്ങാറില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങിയതാണ് ദുരന്തത്തിന് കാരണമെന്നും വനപാലകര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News