Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:17 am

Menu

Published on March 17, 2014 at 4:08 pm

വയനാട്ടിലെ കാട്ടുതീ; തിരുവഞ്ചൂര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

wild-fire-in-awayanad-investigation-will-be-in-vigilence

കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ ദിവസം കാട്ടുതീ പടര്‍ന്നതിന് പിന്നില്‍  ഗൂഢാലോചനയെന്ന് സംശയം. ഒരേ സമയം ഏഴിടങ്ങളില്‍ തീപടര്‍ന്നതാണ് സംശയത്തിന് കാരണമായത്. ഇതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റീവ് ഓഫ് ഫോറസ്റ്റ് സി.എസ് യാലക്കിയുടെ നേതൃത്വത്തിലാണ് അന്വേഷണം. തീപടര്‍ന്ന മേഖലകളില്‍ നക്സല്‍ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.തോല്‍പ്പെട്ടി, മുത്തങ്ങ, ബത്തേരി പ്രദേശങ്ങളില്‍ ഏക്കറ് കണക്കിന് വനപ്രദേശമാണ് കാട്ടുതീയില്‍ കത്തിനശിച്ചത്. താല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ വിവിധ മേഖലകളില്‍ ഞായറാഴ്ച രാവിലെ 9.30ഓടെയാണ് തീ പിടിച്ചത്. അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന തുണ്ടകാപ്പ് കോളനിക്ക് 100 മീറ്റര്‍ സമീപം വരെ കാട്ടുതീ പടര്‍ന്നു. മാനന്തവാടിയില്‍നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ണൂരില്‍നിന്നു നാലു യൂണിറ്റും ബത്തേരിയില്‍നിന്നു രണ്ടു യൂണിറ്റും ഫയര്‍ഫോഴ്സ് എത്തി.ഉച്ചകഴിഞ്ഞു മൂന്നോടുകൂടി മാനന്തവാടി അമ്പുകുത്തിയിലെ വനംവകുപ്പിനു കീഴിലെ വനവിഭവ സംസ്കരണ പരിശീലന കേന്ദ്രത്തിനും തീപിടിച്ചു. മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി റേഞ്ചുകളിലും കാട്ടുതീ പടര്‍ന്ന് ഏക്കര്‍കണക്കിനു വനം കത്തി നശിച്ചു. ഉച്ചയ്ക്കുശേഷം പൊന്‍കുഴി വനത്തിലേക്കും തീ പടര്‍ന്നു. ഒരേ സമയത്താണ് പല സ്ഥലങ്ങളിലായി കാട്ടുതീ പടര്‍ന്നത്

Loading...

Leave a Reply

Your email address will not be published.

More News