Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:13 am

Menu

Published on November 2, 2017 at 6:01 pm

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വിവാദം; കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍

will-change-the-registration-of-luxury-car-to-kerala-fahad

കൊച്ചി: നികുതിവെട്ടിച്ച് ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഫഹദ് ഫാസില്‍. വാഹനത്തിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു.

നികുതി ഇളവ് ലഭിക്കാന്‍ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ഫഹദ് ഫാസില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പോണ്ടിച്ചേരിയില്‍നിന്ന് എന്‍.ഒ.സി ലഭിച്ചാലുടന്‍ രജിസ്ട്രേഷന്‍ മാറ്റുമെന്ന് ഫഹദ് കൂട്ടിച്ചേര്‍ത്തു.

ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത് ഉടമകള്‍ നികുതി വെട്ടിപ്പു നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നു പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ പാര്‍പ്പിട സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 10 വാഹനങ്ങളുടെ ഉടമകള്‍ക്കു മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയിരുന്നു. നടന്‍ ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 നമ്പര്‍ ബെന്‍സും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 70 ലക്ഷം രൂപ വില വരുന്ന വാഹനമാണിത്.

പരിശോധനയ്ക്കിടെ ചില കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കി മാറ്റിയ നിലയിലായിരുന്നു. മൂന്നു കോടി രൂപ വരെ വില വരുന്ന റോള്‍സ് റോയ്‌സും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

നടി അമലാ പോള്‍, നടനും എം പിയുമായ സുരേഷ് ഗോപി എന്നിവരുടെ വാഹനങ്ങളും നികുതി ഇളവു ലഭിക്കാന്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News