Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:29 pm

Menu

Published on June 8, 2016 at 9:58 am

മിസൈല്‍ സാങ്കേതിക നിയന്ത്രണ ഗ്രൂപ്പില്‍ ഇന്ത്യയും

will-continue-to-make-progress-on-improving-the-investment

ന്യൂഡല്‍ഹി : മിസൈല്‍ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍  ഇന്ത്യയും അംഗമാകുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബറാഖ് ഒബാമയുമായി വാഷിങ്ങ്ടണില്‍ വച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. പ്രവേശനം സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നതിനുള്ള അംഗരാജ്യങ്ങളുടെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അംഗരാജ്യങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍, ഇന്ത്യ ഗ്രൂപ്പിലേക്കുള്ള പ്രവേശനം ഉറപ്പിച്ചുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഗ്രൂപ്പിലേക്കുള്ള പ്രവേശനം സാധ്യമാകുന്നതോടു കൂടി ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്‌മോസ് ബാലിസ്റ്റിക് മിസൈല്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുവാനും അമേരിക്കയില്‍ നിന്നും പ്രെഡേറ്റര്‍ ഡ്രോണ്‍ മിസൈല്‍ അടക്കമുള്ളവ ഇന്ത്യന്‍ സേനയുടെ ഭാഗമാക്കാനും കഴിയും.

Loading...

Leave a Reply

Your email address will not be published.

More News