Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 7:03 pm

Menu

Published on August 7, 2014 at 3:50 pm

സെയ്ഫ് അലി ഖാന് പത്മ ശ്രീ പുരസ്കാരം തിരിച്ചെടുക്കുന്നു

will-saif-lose-his-padma-shri

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പത്മശ്രീ പുരസ്കാരം തിരച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സെയ്ഫിനെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് നടപടി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച അന്വേഷണം അവസാനഘട്ടത്തിലാണ്. പൊതുപ്രവര്‍ത്തകനായ എസ്. സി അഗര്‍വാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നത്.രണ്ട് വര്‍ഷം മുമ്പ് കൊബോള ഹോട്ടലില്‍ വച്ച് സെയ്ഫ് അലിഖാനും സുഹൃത്തുക്കളും ദക്ഷിണാഫ്രിക്കന്‍ വ്യവസായിയെ മര്‍ദ്ദിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് സെയ്ഫിനും സുഹൃത്തുക്കള്‍ക്കുമെതിരെ സെക്ഷന്‍ 325, 34 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് നിലനില്‍ക്കുന്നതിനാല്‍ ആരോപണ വിധേയനായ ഒരാളുടെ പക്കല്‍ പത്മശ്രീ പോലുളള അമൂല്യമായ പുരസ്‌കാരങ്ങള്‍ വയ്ക്കുന്നത് ശരിയല്ലെന്നുമാണ് പരാതിക്കാരന്റെ ആരോപണം. 2010ലാണ് കേന്ദ്രസര്‍ക്കാര്‍ സെയ്ഫ് അലിഖാന് പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News