Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:37 am

Menu

Published on June 24, 2013 at 10:27 am

പുല്‍മൈതാനത്തെ രാജകീയവേദിയില്‍ വിംബ്ള്‍ഡണ്‍ ടെന്നിസിന് തുടക്കം

wimbledon-starting-monday

ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നിസിനായി സെന്‍റര്‍ കോര്‍ട്ടിലെ പുല്‍മൈതാനം അണിഞ്ഞൊരുങ്ങി. ചേതോഹരമായ ടെന്നിസ് വിരുന്നിന് ഇന്നാണ് തുടക്കം കുറിക്കുന്നത്. നിലവിലെ ജേതാവായ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ റോജര്‍ ഫെഡറര്‍, ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച്, കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പും ആതിഥേയ താരവുമായ ആന്‍ഡി മറെ, രണ്ടുവട്ടം ഇവിടെ കിരീടം നേടിയ നദാല്‍ എന്നിവരാണ് പുരുഷവിഭാഗത്തില്‍ കിരീട പ്രതീക്ഷിക്കുന്ന സൂപ്പര്‍ താരങ്ങള്‍. വനിതകളില്‍ നിലവിലെ താരമായ അമേരിക്കയുടെ സെറീന വില്യംസ് ആറാം കിരീടം തേടിയാണ് എത്തുന്നത്. റഷ്യയുടെ മരിയ ഷറപോവ, ബലറൂസിന്‍െറ വിക്ടോറിയ അസാരെങ്ക, ചൈനയുടെ നാ ലി, ഡെന്മാര്‍ക്കിന്‍െറ കരോലിന്‍ വോസ്നിയാക്കി എന്നിവര്‍ വനിതകളിലെ കിരീട സാധ്യതയുള്ളവരാണ്.വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും അമേരിക്കയുടെ ലിസെ ഹ്യൂബറും ചേര്‍ന്ന ആറാം സീഡ് സഖ്യം കളത്തിലിറങ്ങും.

Loading...

Leave a Reply

Your email address will not be published.

More News