Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:10 pm

Menu

Published on November 9, 2017 at 2:26 pm

വീട്ടിൽ വിൻഡ് ചൈം തൂക്കിയാൽ…..!!!

wind-chimes-bring-money-into-your-home

വീടുകളിൽ ഭാഗ്യം കൊണ്ടുവരാനായി പലതും പരീക്ഷിക്കുന്നവരാണ് നമ്മൾ. ഭാഗ്യദായകമായി കരുതുന്ന ഒന്നാണ് വിന്‍ഡ് ചൈം. കാറ്റിൽ ആടുമ്പോൾ പരസ്പരം മുട്ടി നനുത്ത മണിനാദം ഉണ്ടാക്കുന്ന പൊള്ളയായ ഈ ലോഹ കുഴലുകൾ വീട്ടിൽ ഭാഗ്യം കൊണ്ട് വരികയും ഒപ്പം വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. എന്നാൽ ഇവ വീട്ടിൽ ഏത് കോണിലും തൂക്കിയിടാൻ പാടില്ല. ശരിയായ രീതിയിലല്ലാതെ തൂക്കിയാൽ ഇവ പ്രശ്നങ്ങളുണ്ടാക്കും. വീടിന്റെ പ്രവേശനകവാടത്തിലായാണ് വിൻഡ് ചൈം തൂക്കിയിടേണ്ടത്. അതും നല്ല വായുസഞ്ചാരം ഉറപ്പു വരുത്തണം.വീട്ടിലായാലും ഓഫീസിലായാലും ആരോഗ്യസംബന്ധമായ ഗുണം ലഭിക്കാൻ ഇത് മൂന്നു വാതിലുകള്‍ അഭിമുഖീകരിയ്ക്കത്തക്ക വിധത്തിൽ തൂക്കിയിടണം.



6, 7, 8,9 എന്നിങ്ങനെ തൂക്കമുള്ള വിന്‍ഡ് ചൈമാണ് ഏറ്റവും നല്ലത്. 2,3 മണികൾ ഉള്ളവ കുടുംബപ്രശ്‌നങ്ങളുളളവർ വാങ്ങിത്തൂക്കുന്നതാണ് നല്ലത്. വിൻഡ് ചൈം ലോഹത്തിൻറെ പ്രതീകമായതിനാൽ ഇത് തൂക്കിയിടുന്ന ഭാഗത്തിൻറെ സദ്‌ചൈതന്യം വർദ്ധിപ്പിക്കുന്നു. ആറ് മണികളുള്ള വിൻഡ് ചൈം വീടിൻറെ വടക്ക് പടിഞ്ഞാറേ കോണിലും ഏഴ് മണികളുള്ള വിൻഡ് ചൈം പടിഞ്ഞാറ് ഭാഗത്തും തൂക്കുന്നത് ഗുണം ചെയ്യും.



വീടിനുള്ളിൽ തൂക്കിയിട്ടാൽ ഇതിൻറെ മണികൾ കാറ്റിലാടുകയും സ്വരമുണ്ടാക്കുകയും വേണം. വിൻഡ് ചൈമിൻറെ മണികൾ പൊട്ടിയാലോ കേടായാലൊ ഉടൻ തന്നെ അത് ഉപേക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇവ ഏറെ ദോഷം വരുത്തുമെന്ന് ഫാംഗ്ഷുയി പറയുന്നു. പടിഞ്ഞാറ് ഭാഗത്ത് വിന്‍ഡ് ചൈം തൂക്കുന്നത് വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുള്ള പുരോഗതിക്കും വടക്ക് പടിഞ്ഞാറ് ഭാഗത്ത് തൂക്കുന്നത് തൊഴില്‍ പരമായ ഉന്നതിക്കും സഹായകമാവും.

Loading...

Leave a Reply

Your email address will not be published.

More News