Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:49 pm

Menu

Published on February 27, 2017 at 11:09 am

ജനലുകളുടെ തിരഞ്ഞെടുപ്പിലും ശ്രദ്ധ വേണം

windows-for-house-new-materials-and-trends

ശ്വസനം നമുക്ക് എല്ലാവര്‍ക്കും എത്രത്തോളം പ്രധാനപ്പെട്ടതാണോ, അത്രത്തോളം തന്നെയാണ് വീടിന്റെ കാര്യത്തിലും. നമുക്ക് മാത്രമല്ല വീടിനും ശ്വസിക്കണം.

വീടിന്റെ ശ്വസനാവയവമാണ് ജനലുകള്‍. കാറ്റ് കൃത്യമായി വീട്ടില്‍ പ്രവേശിച്ച് പുറത്തെത്തിയാലേ വീടിന്റെ ശ്വസനപ്രക്രിയ ഭംഗിയാകൂ. എന്നാലേ വീടിനുള്ളിലെ അന്തരീക്ഷവും സുഖകരമാകൂ. അതായത് വീടിന്റെ നിര്‍മ്മിതിയില്‍ ജനലുകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.

windows-for-house-new-materials-and-trends

വായുവിന്റെ സഞ്ചാരം മാത്രമല്ല, സൂര്യപ്രകാശമെത്തിച്ച് വീടിനകം മിഴിവുറ്റതാക്കുന്നതും ജനലുകളാണ്. ഈ രണ്ട് ഉപയോഗങ്ങള്‍ക്കപ്പുറം വീടിന്റെ രൂപഭംഗി കൂട്ടുന്ന ഘടകമായും ജനാലകള്‍ മാറിക്കഴിഞ്ഞു. ജനലുകളുടെ നിര്‍മ്മാണത്തിലും തിരഞ്ഞെടുപ്പിലും ഏറെ ശ്രദ്ധ ആവശ്യമാണ്.

മുറിയുടെയും മറ്റും വലുപ്പം, ആവശ്യം, ചുറ്റുപാടിന്റെ പ്രത്യേകതകള്‍ എന്നിവ പരിഗണിച്ചാണ് ജനലിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കേണ്ടത്.

windows-for-house-new-materials-and-trends3

തടിയും, ഗ്ലാസും, ഇരുമ്പിന്റെ അഴികളുമുള്ള ജനാലകളാണ് സാധാരണയായി കണ്ടുവരുന്നത്. ഒറ്റപ്പാളി, രണ്ട് പാളി, മൂന്ന് പാളി എന്നിങ്ങനെ പല വലുപ്പത്തില്‍ ജനല്‍ നല്‍കാം. ഒരു മീറ്റര്‍ മുതല്‍ 1.8 മീറ്റര്‍ വരെ പൊക്കമാണ് ജനാലകള്‍ക്കുണ്ടാകുക. ഒറ്റപ്പാളി ജനലിന് സാധാരണഗതിയില്‍ 60 സെമീ വീതി വരും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതിന്റെ വലുപ്പം കൂട്ടിയും കുറച്ചുമൊക്കെ നല്‍കാറുണ്ട്.

തടികൊണ്ട് ജനലിന്റെ കട്ടിളയും ഫ്രെയിമും നിര്‍മ്മിക്കുന്ന രീതിയാണ് ഏറെ പ്രചാരത്തിലുള്ളത്. തേക്ക്, പ്ലാവ്, വേങ്ങ, ആഞ്ഞിലി, ഇരുള്‍ തുടങ്ങിയ തടികളൊക്കെ കട്ടിളയും ഫ്രെയിമും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം.

ഇനി വെളിച്ചം, കാഴ്ച നിയന്ത്രിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളനുസരിച്ചാണ് ഏതുതരം ഗ്ലാസ് വേണമെന്ന് തീരുമാനിക്കുന്നത്. പ്ലെയിന്‍, റിഫ്‌ളക്ടീവ്, ടിന്റഡ്, കളേര്‍ഡ് തുടങ്ങി വിവിധ തരം ഗ്ലാസുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

windows-for-house-new-materials-and-trends2

ഇവ കൂടാതെ യു.പി.വി.സി, അലുമിനിയം, ജി.ഐ തുടങ്ങിയവകൊണ്ടെല്ലാമുള്ള ജനലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. എളുപ്പത്തില്‍ ഘടിപ്പിക്കാമെന്നതാണ് ഇവയുടെ പ്രധാന സവിശേഷത. യു.പി.വി.സി, അലുമിനിയം തുടങ്ങിയവ വെള്ളം വീണാലും കേടാകില്ല എന്ന മെച്ചവുമുണ്ട്.

ചെലവു കുറഞ്ഞ രീതിയില്‍ വീട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി റെഡിമെയ്ഡ് കോണ്‍ക്രീറ്റ് കട്ടിളകളും ഇപ്പോള്‍ ലഭ്യമാണ്. തടിയുടെയോ മറ്റോ ഫ്രെയിം ഇതില്‍ സ്‌ക്രൂ ചെയ്ത് പിടിപ്പിച്ച് ജനല്‍ നിര്‍മിക്കാം.

Loading...

Leave a Reply

Your email address will not be published.

More News