Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുസാഫര്‍നഗര്‍: ആള്‍ദൈവം ആശാറാം ബാപ്പു പീഡനക്കേസിലെ മുഖ്യസാക്ഷി വെടിയേറ്റ് മരിച്ചു. ആശാറാം ബാപ്പുവിൻറെ പാചകക്കാരനും സഹായിയുമായിരുന്ന അഖില്‍ ഗുപ്ത(35)യാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോകുന്ന വഴി ഗുപ്തയെ അജ്ഞാതർ വെടിവെയ്ക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ ആശാറാം ബാപ്പുവിൻറെ പാചകക്കാരനും സഹായിയുമായിരുന്നു. ആഗസ്ത് പതിനഞ്ചിന് ജോധ്പുരിലെ ആശ്രമത്തില്‍വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആശാറാം ബാപ്പുവിനെതിരെയുള്ള കേസ്. ഈ കുട്ടി ആശ്രമത്തിലെ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്നു. കേസിൽ 2013 സപ്തംബറിലാണ് ആശാറാം ബാപ്പു അറസ്റ്റിലാവുന്നത്. സൂറത്തിലെ ആശ്രമത്തില്‍ വച്ച് ആശാറാമും മകന്‍ നാരായണ്‍ സായിയും പീഡിപ്പിച്ചുവെന്ന രണ്ടു സഹോദരിമാരുടെ പരാതിയിലെ മുഖ്യസാക്ഷിയായിരുന്നു ഗുപ്ത. സാക്ഷി പറഞ്ഞതിനെ തുടർന്ന് ഗുപ്തയ്ക്കു നേരെ ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇതേ കേസിലെ മറ്റൊരു സാക്ഷിയും ആശ്രമത്തിലെ ജോലിക്കാരനുമായിരുന്ന അമൃത് പ്രജാപതി കഴിഞ്ഞ വര്‍ഷം ജൂണില്‍ വെടിയേറ്റ് മരിച്ചിരുന്നു.
Leave a Reply