Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:16 pm

Menu

Published on December 16, 2014 at 1:08 pm

ഫുട്‌ബോള്‍ മത്സരം കാണാന്‍ ആള്‍മാറാട്ടം, സൗദി യുവതി അറസ്റ്റില്‍

woman-arrested-for-attending-football-match-in-saudi-arabia-disguised-as-a-man

പുരുഷന്റെ വേഷത്തില്‍ സ്റ്റേഡിയത്തില്‍ എത്തി ഫുട്‌ബോള്‍ മത്സരം കണ്ട സൗദി യുവതി അറസ്റ്റിൽ .സൗദി സ്‌റ്റേഡിയങ്ങളില്‍ കളികാണാനുള്ള അവകാശം പുരുഷന്മാര്‍ക്ക്‌ മാത്രമായി നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നതിനിടയില്‍ ആണ്‍വേഷം ധരിച്ചെത്തിയാണ്‌ പെണ്‍കുട്ടി ഏവരേയും ഞെട്ടിച്ചത്‌. ഓണ്‍ലൈന്‍ വഴി ടിക്കറ്റ്‌ സംഘടിപ്പിച്ച ശേഷം ആണുങ്ങളെ പോലെ വേഷംമാറിയായിരുന്നു പെണ്‍കുട്ടി സ്‌റ്റേഡിയത്തില്‍ കയറിയത്‌. ബേസ്‌ബോള്‍ ക്യാപിനുള്ളില്‍ മുടി മറച്ച്‌പുരുഷന്മാരുടെ വസ്‌ത്രമണിഞ്ഞായിരുന്നു എത്തിയത്‌. എന്നാല്‍ സ്‌റ്റേഡിയത്തില്‍ തനിച്ചിരുന്നു കളികാണുന്നതിനിടയില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കണ്ണില്‍ പെട്ടതാണ്‌ ഇവര്‍ക്ക്‌ തിരിച്ചടിയായത്‌.  ഉടനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സ്‌റ്റേഡിയത്തില്‍ പെണ്‍കുട്ടി തനിച്ചിരിക്കുന്നതിന്റെ വീഡിയോ യൂ ട്യൂബില്‍ പോസ്‌റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ വീഡിയോ ദൃശ്യങ്ങള്‍ പോലീസ്‌ തെളിവിനായി പരിശോധിച്ചു.സംഭവം യൂ ട്യൂബില്‍ വന്‍ ചര്‍ച്ചകള്‍ക്ക്‌ വഴി വെച്ചിട്ടുണ്ട്‌. പെണ്‍കുട്ടിക്ക്‌ ദീര്‍ഘകാല തടവ്‌ശിക്ഷ ലഭിച്ചേക്കാമെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. മത്സരത്തില്‍ എയ്‌ത്തിഹാദിനെ ഒരു ഗോളിന്‌ അല്‍ ഷബാബ്‌ കീഴടക്കിയിരുന്നു. സ്‌റ്റേഡിയങ്ങള്‍ കര്‍ശനമായി സ്‌ത്രീകള്‍ക്ക്‌ വിലക്കിയിട്ടുള്ള സൗദിയില്‍ വിദേശികള്‍ ആയിരുന്നാല്‍ പോലും പുരുഷന്മാരുടെ കളി കാണണമെങ്കില്‍ പ്രത്യേക അനുമതി വേണ്ടി വരും.




Loading...

Leave a Reply

Your email address will not be published.

More News